നാലുദിവസത്തെ കരയിലെ ജീവിതം അവസാനിപ്പിച്ച് നീര്‍നായ കടലിലേക്ക് മടങ്ങി!
അമേരിക്കയിലെ അലാസ്കയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കടല്ക്കരയില് നിന്ന് കിലോമീറ്ററുകള്‍ മാറി ഒരു മരത്തിന്റെ ചുവട്ടില്‍ ഒരു നീര്‍നായ നില്‍ക്കുന്നത് പ്രദേശവാസികള്‍ കണ്ടത്.
ഇവര്‍ ഈ വിവരം ഉടന്‍ തന്നെ അധികൃതരെ അറിയിച്ചു. മൃഗസംരക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി നീര്‍നായയെ കടലിലേക്ക് തിരിച്ചയയ്ക്കാന്‍ ശ്രമിച്ചെങ്കിലും നീര് നായ ആ പ്രദേശം വിട്ടുപോകാന്‍ തയ്യാറാകാതെ നാലുദിവസം അവിടെ തുടരുകയായിരുന്നു.
ഒടുവില്‍ മറ്റുമാര്‍ഗങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷം നീര്‍നായയെ എടുത്ത് കടല്ക്കരയില്ക്കൊണ്ടുപോയി കിടത്തി.
മയക്കത്തില്‍ നിന്ന് ഉണര്‍ന്ന നീര്‍നായ ഭാഗ്യത്തിന് നേരെ കടലിലേക്കു പോവുകയായിരുന്നു.
കടലില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നതില്‍ പ്രതിഷേധിച്ചായിരിക്കാം നീര്‍നായയുടെ നില്പ്പുസമരമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha