അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ദേവസ്യ , ഒറ്റ കാന്‍വാസില്‍ 1007 പോര്‍ട്രെയിറ്റുകള്‍ വരച്ച് സ്വന്തമാക്കിയ നേട്ടം
റിട്ട. അധ്യാപകനായ ദേവസ്യ ദേവഗിരി ഒറ്റ കാന്‍വാസില്‍ 1007 പോര്‍ട്രെയിറ്റുകള്‍ വരച്ച് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് നേടി.
37 മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ മഹാത്മാഗാന്ധി, ഏബഹാം ലിങ്കണ്, മദര്‍ തെരേസ തുടങ്ങിയ ലോകം ആരാധിക്കുന്ന 1007 പ്രതിഭകളുടെ പോര്‍ട്രെയിറ്റുകള്‍ ദേവസ്യ ദേവഗിരി വരച്ചത് ജെല്‍ പേന ഉപയോഗിച്ചാണ്.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അറേബ്യന്‍ ലോക റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ദേവസ്യ ദേവഗിരിക്കു സമ്മാനിച്ചത് പ്രമുഖ സാമൂഹിക പ്രവര്ത്തകന് ഡോ. ഖഫീല്ഖാനാണ്.
ഒരു വര്‍ഷം എടുത്താണ് ഇദ്ദേഹം 1007 പോര്‍ട്രെയിറ്റുകള്‍ വരച്ചത്.
ഒറ്റ കാന്‍വാസില്‍ രണ്ടായിരത്തിലേറെ പോര്‍ട്രെയിറ്റുകള്‍ വരച്ചു ചേര്‍ത്ത് ഗിന്നസ് റെക്കോര്‍ഡ് നേടുകയെന്നതാണ് അടുത്ത ലക്ഷ്യമെന്ന് ദേവസ്യ ദേവഗിരി പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷമായി പോര്‍ട്രെയിറ്റ് രചനയിലും ശില്പ നിര്മാണത്തിലുമുള്ള ദേവസ്യ ദേവഗിരി സാവിയോ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചിത്രകല അധ്യാപകനായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം ജോലിയില്‍ നിന്നു വിരമിച്ചത്.
https://www.facebook.com/Malayalivartha