പൊന്നാനി ബീച്ചിലേക്ക് ജനപ്രവാഹം, പൊന്നാനി കടല്‍ രണ്ടായി പിരിഞ്ഞൊഴുകുന്നു; കരയില്‍ നിന്നു കടലിലേക്ക് ഒരുകിലോമീറ്ററോളം നടക്കാം!
പൊന്നാനി ബീച്ചില്‍ അത്ഭുത കാഴ്ചയൊരുക്കി കിലോമീറ്ററുകളോളം നീളത്തില്‍ മണല്‍ത്തിട്ട രൂപപ്പെട്ടു.
പൊന്നാനി ബീച്ചില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ കരയില്‍ നിന്നു കടലിലേക്ക് നടന്നു പോകാവുന്ന തരത്തില്‍ മണല്‍ വന്നടിഞ്ഞ അത്ഭുതകാഴ്ച്ച രൂപപ്പെട്ടത് പ്രളയത്തിന് ശേഷമാണ്.
രണ്ടു ഭാഗത്തു നിന്നും ഈ മണല്‍ത്തിട്ടയിലേക്ക് തിരമാല വരുന്നതും കിലോമീറ്ററുകള്‍ കടലിലേക്ക് നടക്കാന്‍ സാധിക്കുന്നതുമെല്ലാം കടല്‍ കാഴ്ചകള്‍ കാണാനെത്തുന്നവരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.
ഇത് കാണാനും ആസ്വദിക്കാനുമായി നിരവധി പേരാണ് ഇപ്പോള്‍ പൊന്നാനി ബീച്ചിലേക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha