വിവാഹ അഭ്യര്‍ത്ഥന എഴുതിച്ചേര്‍ത്തത് പശുവിന്റെ ദേഹത്ത്!
കീശയില്‍നിന്നു മോതിരമെടുത്ത് മുട്ടുകുത്തിനിന്ന് എന്നെ 'വിവാഹം ചെയ്യാമോ' എന്നു ചോദിക്കുന്ന യൂറോപ്യന്‍ പ്രൊപ്പോസിംഗ് സ്റ്റെല്‍ ഒക്കെ എന്നേ മാറിപ്പോയി. ആ പരമ്പരാഗത രീതി പിന്തുടരുന്നവരെ മൂരാച്ചികള്‍ എന്നു വേണമെങ്കിലും മുദ്രകുത്തിക്കളയും!
ഏതിനും എല്ലാതിനും ഒരു ന്യൂജെന്‍ സ്പര്‍ശം ഉണ്ടായിരിക്കാനാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്. കാലം മാറിയതോടെ ബീച്ചില്‍ കൂറ്റന്‍ അക്ഷരങ്ങളില്‍ 'വില്‍ യു മാരി മീ' എന്ന് എഴുതിയിട്ട് ഹെലികോപ്റ്ററില്‍ കൊണ്ടുപോയി ആകാശത്തുനിന്ന് കാണിച്ചുകൊടുക്കുന്ന രീതിയിലൊക്കെ എത്തിയിട്ടുണ്ട് കാര്യങ്ങള്‍.
സ്കോട്ട്ലാന്റിലെ സ്ട്രിച്ചെന് ഗ്രാമത്തിലെ കര്‍ഷകനായ ക്രിസ് ഗോസ്പല്‍ 'വില്‍ യു മാരി മീ' എന്ന് തന്റെ പ്രിയതമ എലിഡയോടു ചോദിച്ചു. തന്റെ ഫാമിലെ എലിഡയ്ക്ക് പ്രിയപ്പെട്ട പശു കേര്ളിടോപിന്റെ ദേഹത്ത് എഴുതിയായിരുന്നു ക്രിസിന്റെ വിവാഹ അഭ്യര്‍ത്ഥന.
ജോലി കഴിഞ്ഞെത്തിയ എലിഡയേയും കൂട്ടി ക്രിസ് കേര്ളിടോപിന്റെ അടുത്ത് പോയി. പശുവിന്റെ പുറത്തെഴുതിയ വാക്കുകള്‍ എലിഡ വായിച്ചു തീരും മുന്‍പേ ക്രിസ് മുട്ടുകുത്തിനിന്നു. ആദ്യം അത്ഭുതപ്പെട്ട എലിഡ ഉടനടി വിവാഹത്തിനു സമ്മതം നല്കി.
ലബോറട്ടറി ജീവനക്കാരിയാണ് എലിഡ. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് വ്യത്യസ്തമായ പ്രെപ്പോസല്‍ വൈറലായത്. വിവാഹത്തിന് കേര്ളിടോപിനെയും പങ്കെടുപ്പിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
https://www.facebook.com/Malayalivartha