ഇമ്രാന് ഹാഷ്മി തന്റെ അപരനെ കണ്ടു ഞെട്ടി !
ആരാണീ ചതിയന്‍!! എന്റെ ലുക്ക് കോപ്പിയടിക്കാന്‍ ശ്രമിക്കുന്നയാള്‍!' എന്ന അടിക്കുറിപ്പോടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബോളിവുഡ് താരം ഇമ്രാന് ഹാഷ്മി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ടവരെല്ലാം പറഞ്ഞത്, ചുമ്മാതല്ല, ഇമ്രാന് ഹാഷ്മി ഞെട്ടിയത്! ആരായാലും ഞെട്ടിപ്പോകും എന്നായിരുന്നു.
ഈ വാചകങ്ങള്‍ക്കൊപ്പം താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത് തന്റെ അപരന്റെ ചിത്രങ്ങളായിരുന്നു. അപരനും ഇമ്രാനും തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടുപിടിക്കണമെങ്കില്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും.
ഇമ്രാന് ഹാഷ്മിയുമായുള്ള അത്ഭുതപ്പെടുത്തന്ന സാദ്യശ്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത പാകിസ്താന് സ്വദേശി മസ്ദാക് ജാനിന്റെ ഫോട്ടോകളാണ് ഇമ്രാന് ഹാഷ്മി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
അപ്രതീക്ഷിതമായി ലഭിച്ച ഈ പ്രശസ്തി താന്‍ ആസ്വദിക്കുന്നുവെന്നും സെല്‍ഫികള്‍ കിട്ടാനും സംസാരിക്കാനും വേണ്ടി ആളുകള്‍ തന്നോട് അടുത്തുകൂടാന്‍ ശ്രമിക്കുന്നുവെന്നും പാക് മാധ്യമങ്ങളോടു മസ്ദാക് ഈയിടെ പറഞ്ഞിരുന്നു.
നേരത്തെ ബോളിവുഡില്‍ നിന്നും കരണ്‍ ജോഹര്‍, രണ്‍ബീര്‍ കപൂര്‍, സെയ്ഫ് അലി ഖാന്, അര്‍ബാസ് ഖാന്, അര്ജുന് കപൂര്‍, പ്രിയങ്ക ചോപ്ര, എന്നിവരുടെയും അപരന്മാര് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha