ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ നാലാം നിലയില്‍ കുടുങ്ങിയ മൂന്നുവയസ്സുകാരിയെ രക്ഷിച്ചത് കൊറിയര്‍ ബോയ്സ്!
സാഹസികപ്രിയരാണ് ചൈനക്കാര്‍ എന്ന് നമുക്കൊക്കെ അറിയാം. അതില്‍ ആര്‍ക്കും സംശയമൊന്നുമുണ്ടാകാന്‍ ഇടയില്ല.
ജാക്കി ചാനെയും ബ്രൂസിലിയെയും ജെറ്റ് ലിയെയുമെല്ലാം കണ്ടിട്ടുള്ള നമുക്ക് ചൈനാക്കാരുടെ സാഹസികതയെ കുറിച്ച് രണ്ടഭിപ്രായമില്ല. അവിടുത്തെ സാധാരണക്കാരടെ കൈവശവും അത്യാവശ്യം സാഹസമൊക്കെ ഉണ്ട്.
ചൈനയിലെ ജിയാങ്സു പ്രവിശ്യയിലുള്ള ഷാങ്സുവിലാണ് സംഭവം. നാലാം നിലയുടെ ബാല്‍ക്കണിയില്‍ നിന്നു താഴേക്കു വീഴാന്‍ പോകുകയായിരുന്നു മൂന്നുവയസുള്ള പെണ്‍കുട്ടി.
ബാല്‍ക്കണിയിലെ കമ്പിയില്‍ പിടിച്ചു നിലത്തുവീഴാതെ നില്ക്കാന് ബുദ്ധിമുട്ടുന്ന കുട്ടിയെ അതുവഴി പോകുന്ന രണ്ട് കൊറിയര്‍ ബോയ്സ് കണ്ടു. ഉടന്‍ തന്നെ അവര്‍ ബില്‍ഡിങ്ങിലേക്ക് വലിഞ്ഞു കയറി. നിരവധി നിലകള്‍ സാഹസികമായി താണ്ടി അവര്‍ കുട്ടിയുടെ അടുത്തെത്തി അവളെ സുരക്ഷിതയാക്കി.
കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നുവത്രേ. മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍ അവള് ഉറങ്ങുകയായിരുന്നു. ഉറക്കമുണര്‍ന്നശേഷം ബാല്‍ക്കണിയിലെത്തി കളിക്കുമ്പോഴാണ് കുട്ടി മറിഞ്ഞു വീണത്.
എന്നാല്‍ കമ്പിയില്‍ പിടുത്തം കിട്ടിയതുകൊണ്ട് നിലത്തുവീഴാതെ പിടിച്ചു നില്‍ക്കുകയായിരുന്നുവെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha