കാന്‍ഡിമാന്‍ അപ്പൂപ്പനെ കാത്ത് കുറേ നാട്ടുകാര്‍!
ബോബ് വില്യംസ് എന്ന 93-കാരനെ അയോവയില്‍ എല്ലാവര്ക്കും ഇഷ്ടമാണ്. മിസ്സൗറി-മിസിസിപ്പി നദികള്‍ക്കിടയിലുള്ള ഒരു അമേരിക്കന്‍ പ്രവിശ്യയാണ് അയോവ.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം തുടരുന്ന ഒരു പതിവാണ് അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനായി മാറ്റിയത്. അത് എന്താണെന്നോ? ആഴ്ചയിലൊരു ദിവസം തന്റെ മുന്നില്‍ എത്തുന്നവര്‍ക്കെല്ലാം അദ്ദേഹം ചോക്ലേറ്റ് നല്‍കും.
അയല്‍ക്കാരുടെ ഇടയില്‍ കാന്‍ഡിമാന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അപ്രതീക്ഷിതമായി ഒരു ചോക്ലേറ്റ് കിട്ടുമ്പോള്‍ ആളുകളുടെ മുഖത്തുണ്ടാകുന്ന സന്തോഷം കാണാനാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ബോബ് വില്യംസ് പറയുന്നു.
ഇതുവരെ ആറായിരത്തിലധികം ചോക്ലേറ്റുകള്‍ വില്യംസ് വിതരണംചെയ്തു കഴിഞ്ഞു. എല്ലാ ശനിയാഴ്ചയും തന്റെ വീടിനടുത്തുള്ള ഒരു മധുരപലഹാര കടയില്‍ നിന്നാണ് വില്യംസ് ചോക്ലേറ്റുകള്‍ വാങ്ങുന്നത്. അവിടെനിന്ന് തന്നെ ആളുകള്‍ക്ക് വിതരണം ചെയ്തു തുടങ്ങും.
ചോക്ലേറ്റും വാങ്ങി നഗരവീഥിയിലൂടെ നടന്നാണ് വില്യംസ് വീട്ടിലേക്കു പോവുക. ഇങ്ങനെ പോകുമ്പോള്‍ വഴിയില്‍ കണ്ടുമുട്ടുന്നവര്‍ക്കെല്ലാം അദ്ദേഹം തന്റെ പക്കലുള്ള ചോക്ലേറ്റ് കൊടുക്കും.
https://www.facebook.com/Malayalivartha