ഷാങ്ഹായിലെ ആ റസ്റ്ററന്റിലെത്തിയാല് നമ്മുടെ കുട്ടിക്കാലത്തേക്കോ വരുംകാലത്തേക്കോ ഒക്കെ പോകാം!
ഭൂതകാലത്തേക്കോ ഭാവികാലത്തേക്കോ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചാല്‍ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ?
അത്തരം സാഹചര്യങ്ങളൊരുക്കുന്ന ടൈം മെഷീന് പോലുള്ള സംവിധാനങ്ങള്‍ കഥകളിലും സിനിമകളിലും പ്രമേയമായിട്ടുമുണ്ട്.
ചൈനയിലെ ഷാങ്ഹായില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച റസ്റ്ററന്റ് ഒരു ടൈം മെഷീന്റെ അനുഭവം നല്‍കും.
റസ്റ്ററന്റിലെ സല് കാര മുറികള്‍ പ്രത്യേക എല്‍ ഇഡി ലൈറ്റുകളോടുകൂടിയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഒരു ഡിജിറ്റല്‍ മുറിയുടെ അനുഭവം നല് കുംവിധത്തിലാണ് റസ്റ്ററന്റിന്റെ ഗ്ലാസ് ഭിത്തികള്‍ പ്രകാശിക്കുന്നത്.
https://www.facebook.com/Malayalivartha