വളര്‍ത്തുനായകള്‍ക്ക് അടിച്ചുപൊളിക്കാനായി ഒരു പാര്‍ക്ക്!
ഫ്ലാറ്റിലെ ചെറുമുറികളിലും മുറ്റത്തെ ചെറുകൂടുകളിലും ജീവിതം തള്ളിനീക്കുന്ന നായ്ക്കള്‍ക്ക് ഓടിക്കളിക്കാന്‍ അങ്ങ് ഹൈദരാബാദില്‍ വിശാലമായ പാര്‍ക്ക് ഒരുങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ശ്വാനപാര്ക്ക് എന്ന ഖ്യാതിയുമായി ഹൈദരബാദിലെ ഈ ശ്വാനപാര്ക്ക് ഈയാഴ്ച ഉദ്ഘാടനം ചെയ്യും.
ഹൈദരാബാദിലെ ഗാച്ചിബൗളിയിലാണ് ശ്വാനപാര്ക്ക് തയാറാക്കിയിരിക്കുന്നത്. ഇതിനു മുമ്പ് ഇവിടെ മാലിന്യം നിക്ഷേപിക്കുകയായിരുന്നു പതിവ്. 1.3 ഏക്കറില്‍ പരന്നുകിടക്കുന്ന പാര്‍ക്കില്‍ വിവിധതരം വിനോദമാര്ഗങ്ങളാണ് നായ്ക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
ശ്വാനപരിശീലന സംവിധാനങ്ങള്‍, നായകള്‍ക്കായുള്ള കളിക്കോപ്പുകള്‍, വ്യായാമത്തിനായി പ്രത്യേക സ്ഥലം, നീന്തല്‍ക്കുളം, ഫൗണ്ടന്, പുല്‍മേടുകള്‍, ചെറുതും വലുതുമായ ഇനങ്ങള്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍, ക്ലിനിക് എന്നിവയാണ് ഈ പാര്‍ക്കിലുള്ളത്.
ഇതുകൂടാതെ പ്രത്യേക പരിശീലനം സിദ്ധിച്ച ട്രെയിനര്‍മാരും ഇവിടെയുണ്ടാകും. കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യയുടെ സര് ട്ടിഫിക്കേഷനുള്ള പാര്ക്കിന് 1.1 കോടി രൂപയാണ് മുതല്‍മുടക്ക്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് ഇതിന്റെ നിര്‍മാണത്തിനു പിന്നില്‍.
https://www.facebook.com/Malayalivartha