വിമാനത്തിലെ ഡ്യൂട്ടിക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥനയോട് പ്രതികരിച്ച എയര്‍ഹോസ്റ്റസിനെ പിരിച്ചുവിട്ടു!
വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച എയര്‍ഹോസ്റ്റസിനെ ചൈനയിലെ ഈസ്റ്റേണ്‍ എയര്‍ലൈന്‍ കമ്പനി പിരിച്ചുവിട്ടു.
കഴിഞ്ഞ മെയ് മാസമാണ് പിരിച്ചുവിടലിന് ഇടയാക്കിയ സംഭവം നടന്നത്. സെപ്റ്റംബര്‍ പത്തിനാണ് പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ടുള്ള കത്ത് യുവതിക്ക് ലഭിക്കുന്നത്.
വിമാനം ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിനുള്ളിലായിരുന്നു കാമുകന്റെ വിവാഹാഭ്യാര്‍ഥന.
മുട്ടിലിരുന്ന് യുവാവ് വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് .
അമ്പരന്നുപോയ എയര്‍ഹോസ്റ്റസിനെ യുവാവ് പുണരുന്നതും, മറ്റുയാത്രക്കാരെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
എയര്‍ഹോസ്റ്റസിന്റെ പ്രാഥമിക കടമ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ്. എന്നാല്‍ ഇവര്‍ യാത്രക്കാരുടെ സുരക്ഷിതത്വത്തെ അവഗണിച്ചു. ഇക്കാരണത്താലാണ് പിരിച്ചുവിടുന്നതെന്ന് കത്തില്‍ പറയുന്നു.
പരസ്യമായ വിവാഹാഭ്യര്‍ഥന മറ്റു യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കിയെന്നും പരാമര്‍ശമുണ്ട്. എയര്‍ലൈന്‍സിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു.
https://www.facebook.com/Malayalivartha