Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അപകട സാധ്യത മുന്‍കൂട്ടി കണ്ടെത്തി ബന്ധപ്പെട്ടവര്‍ക്ക് വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യയുമായി ട്രെയിനുകളില്‍ ബ്ലാക്ക് ബോക്‌സ് എത്തുന്നു

23 SEPTEMBER 2018 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇതാദ്യമായി ട്രെയിനുകളില്‍ ബ്ലാക്ക് ബോക്‌സുള്ള സ്മാര്‍ട് കോച്ചുകള്‍ വരുന്നു. 100 കോച്ചുകള്‍ റായ്ബറേലിയിലെ ഫാക്ടറിയില്‍ സജ്ജമായിക്കഴിഞ്ഞു. വിമാനങ്ങളിലെ മാതൃകയില്‍ ബ്ലാക്ക് ബോക്‌സ് ഘടിപ്പിച്ച സ്മാര്‍ട് കോച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍മിത ബുദ്ധി കൂടി പിന്‍ബലമാകും.

വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സ് അപകടത്തിനു ശേഷംഅപകടത്തിനിടയാക്കിയ കാരണങ്ങള്‍ കണ്ടെത്താനാണു സഹായിക്കുന്നതെങ്കില്‍ ട്രെയിനിലെ ബ്ലാക്ക് ബോക്‌സ് അപകട സാധ്യത മുന്‍കൂട്ടി കണ്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കു വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യയുള്ളതാണ്.

താപവ്യതിയാനം മൂലം കേബിളുകള്‍ തകരാറിലാകാനുള്ള സാധ്യതയടക്കം ബ്ലാക്ക് ബോക്‌സ് കണ്ടെത്തും. ശബ്ദവും ദൃശ്യവും അടക്കം അവലോകനം ചെയ്തു സൂക്ഷിക്കും. കോച്ചുകളുടെ തല്‍സ്ഥിതി ഉള്‍പ്പെടെ ശാസ്ത്രീയമായി രേഖപ്പെടുത്തി യാത്രക്കാരെ അറിയിക്കുന്നതിനുള്ള സംവിധാനം സ്മാര്‍ട് കോച്ചുകളിലുണ്ടാകും. കോച്ചുകളുടെ ചക്രങ്ങള്‍ പ്രത്യേക സെന്‍സര്‍ സംവിധാനത്തിലൂടെ പാളങ്ങളുടെ കാര്യക്ഷമത തിരിച്ചറിയും. അപകട സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനാകും. ഇതിനായി പ്രത്യേക കംപ്യൂട്ടര്‍ സങ്കേതമാണു വികസിപ്പിച്ചെടുത്തത്.

കംപ്യൂട്ടറിന്റെ സിപിയു പോലെ പ്രവര്‍ത്തിക്കുന്ന ഭാഗം പിഐസിസിയു (പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കോച്ച് കംപ്യൂട്ടിങ് യൂണിറ്റ്) എന്നാണ് അറിയപ്പെടുക. പ്രത്യേക നെറ്റ്‌വര്‍ക്ക് സംവിധാനത്തിലൂടെ കോച്ചുകളില്‍ മുഴുവന്‍ ജിഎസ്എം രീതിയില്‍ ഇതു ബന്ധപ്പെടുത്തും. യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവിയുണ്ട്. ഓരോ സ്ഥലത്തും റെയില്‍വേ ഒരുക്കുന്ന സൗകര്യങ്ങള്‍, സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവ മോണിറ്ററില്‍ കാണാം. യാത്രക്കാര്‍ക്ക് സീറ്റുകളില്‍ ഇരുന്നു തന്നെ ഗാര്‍ഡുമായി സംസാരിക്കാം. കോച്ചില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ അല്ലാത്തവര്‍ പ്രവേശിക്കുന്നതും നിരീക്ഷിക്കും. വൈഫൈ ഹോട്ട് സ്‌പോട്ട് സംവിധാനവും കോച്ചില്‍ ലഭ്യമാണ്.

എല്‍എച്ച്ബി (ലിംക് ഹോഫ്മാന്‍ ബുഷ്) കോച്ചുകളാണ് സ്മാര്‍ട് കോച്ചുകളാക്കി രൂപമാറ്റം വരുത്തിയത്. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കിയുള്ള പുത്തന്‍ കോച്ചുകള്‍ നിലവിലുള്ള കോച്ചുകളേക്കാള്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാവുന്ന രീതിയിലാണ്. നിലവിലുള്ള കോച്ചുകളേക്കാള്‍ ഭാരം കുറയുമെന്നതാണു സ്മാര്‍ട് കോച്ചുകളുടെ മറ്റൊരു പ്രത്യേകത. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളുള്ള ട്രെയിന്‍ കടന്നുപോകുമ്പോള്‍ ശബ്ദം പകുതിയോളം കുറയും. എന്നാല്‍ സാധാരണ കോച്ചിനെ അപേക്ഷിച്ച് ഒരു കോച്ചിന് 14 ലക്ഷം രൂപ ചെലവ് കൂടുതല്‍ വരും.

ജര്‍മനിയിലെ ആല്‍സ്‌റ്റോം എല്‍എച്ച്ബി കമ്പനി നിര്‍മിക്കുന്ന എല്‍എച്ച്ബി (ലിംക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ 2000ത്തിലാണ് ആദ്യമായി റെയില്‍വേ വാങ്ങുന്നത്. ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്കു വേണ്ടിയായിരുന്നു ഇത്. പിന്നീട് സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയില്‍ തന്നെ ഇത്തരം കോച്ചുകള്‍ നിര്‍മിച്ചുതുടങ്ങി. ഇപ്പോള്‍ റായ്ബറേലി കോച്ച് ഫാക്ടറിയില്‍ രാജ്യത്തെ സാങ്കേതിക വിദ്യകള്‍ തന്നെ ഉപയോഗിച്ച് സ്മാര്‍ട് കോച്ചുകളും ഒരുക്കി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (13 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (25 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (34 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (44 minutes ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (54 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (3 hours ago)

Malayali Vartha Recommends