സൈക്കിള്‍ യാത്രികനെ പതിമൂന്നുകാരി ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു!
ബ്രസീലിലെ റിയോ ഡീ ജനിറോയില്‍ നടന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണുന്നവരാരും വിശ്വസിക്കില്ല, ആ അപകടത്തില്‍ പെട്ടവര്‍ ഇപ്പോഴും യാതൊരു അംഗഭംഗവുമില്ലാതെ ജീവിച്ചിരിക്കുന്നുവെന്ന്! പതിമൂന്നു വയസുകാരിയായ ഒരു പെണ്‍കുട്ടി ഓടിച്ചിരുന്ന കാര്‍ ആണ് അപകടത്തില്‍പെട്ടത്.
നിയന്ത്രണം നഷ്ടമായ കാര്‍ അമ്പത്തിരണ്ടു വയസുകാരനായ സൈക്കിള്‍ യാത്രികനെ ഇടിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റില്‍ തെറിച്ചു വീണ അദ്ദേഹത്തെയും കൊണ്ട് കാര്‍ ഒരു മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
ഈ അപകടം വളരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും സൈക്കിള്‍ യാത്രികന് അത്ഭുതകരമായി രക്ഷപെട്ടു.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഈ പെണ്‍കുട്ടി കാറുമായി പുറത്തിറങ്ങിയതെന്ന് ഇവിടെ എത്തിച്ചേര്‍ന്ന പോലീസ് അറിയിച്ചു.
ഇരുവര്‍ക്കും നിസാരമായ പരിക്കേ സംഭവിച്ചുള്ളൂ.
https://www.facebook.com/Malayalivartha