പൊതുനിരത്തിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞയാള്‍ക്ക് ഓര്‍മ്മയില്‍ എന്നും നില്ക്കുന്ന ഒരു പാഠം പഠിപ്പിച്ചു, പിന്നാലെ എത്തിയ ബൈക്ക് യാത്രികന്!
മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് കുറ്റകരമാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
എന്നാല്‍ ഈ നിയമം മനപൂര്‍വ്വം തെറ്റിക്കാന്‍ ശ്രമിച്ച ഒരു കാര്‍ യാത്രികന് ഒരു ബൈക്ക് യാത്രികന് നല്കിയ പാഠമാണ് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമാകുന്നത്. ബെയ്ജിംഗിലാണ് സംഭവം.
ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുന്ന ഒരു കാറിനുള്ളില്‍ നിന്നും യാത്രക്കാരിലൊരാള്‍ നടുറോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നതായാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്.
എന്നാല്‍ പിന്നാലെ എത്തിയ ബൈക്ക് യാത്രികന് ഈ മാലിന്യം എടുത്ത് തിരികെ ആ കാറിനുള്ളിലേയ്ക്ക് ഇടുകയായിരുന്നു.
കാറിനുള്ളില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നപ്പോഴേക്കും ബൈക്ക് യാത്രികന് സ്ഥലത്തുനിന്നും കടന്നുപ്പോകുകയും ചെയ്തു.
സ്ഥലത്തുണ്ടായിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
https://www.facebook.com/Malayalivartha