ക്രിക്കറ്റ് മത്സരത്തിനിടയില്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാക്ക് പൗരന്
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരവും ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കണ്ടിരുന്നത്.
ഇക്കഴിഞ്ഞ മല്‍സരവും അക്കാര്യത്തില്‍ വ്യത്യസ്തമായില്ല. കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ കൈയ്യടികളോടെയാണ് ഓരോ ആരാധകനും ആ നിമിഷത്തെ സ്വീകരിച്ചത്.
ഇപ്പോഴിതാ മത്സരം കാണാനെത്തിയ ഒരു പാക്കിസ്ഥാന് ആരാധകന് ഇന്ത്യയുടെ ദേശിയ ഗാനം ഏറ്റുപാടുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ കൗതുകകരമാകുന്നത്.
മത്സരത്തിനു മുമ്പ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ദേശിയ ഗാനം ഇട്ടപ്പോള്‍ അദ്ദേഹം അതിനോടൊപ്പം ഏറ്റുപാടുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ കണ്ട് ഇദ്ദേഹത്തെ അഭിനന്ദിച്ച് ആയിരക്കണക്കിനാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇരുരാജ്യത്തുമുള്ള ആളുകള്‍ക്കുമിടയില്‍ സമാധാനത്തിന്റെ സന്ദേശമെത്തിക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചുവെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha