Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കൊല്‍ക്കത്തയില്‍ ഹൂഗ്ലി നദിക്കു കുറുകെയുള്ള വിദ്യാസാഗര്‍ സേതു; ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലം

25 SEPTEMBER 2018 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഏറെ പ്രശസ്തമാണ് കൊല്‍ക്കത്തയിലെ ഹൗറ പാലം. എന്നാല്‍ നിര്‍മാണ വൈദഗ്ധ്യം കൊണ്ട് വിസ്മയിപ്പിക്കുന്ന മറ്റൊരു പാലവുമുണ്ട് അവിടെ. നീണ്ട ഇരുപത്തിരണ്ടുവര്‍ഷം കൊണ്ട് പണിതുയര്‍ത്തിയ ആ പാലം ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമെന്ന ഖ്യാതി നേടി തലയുയര്‍ത്തി നില്‍ക്കുന്നു. ഇരുപത്തിരണ്ടുവര്‍ഷങ്ങള്‍ നീണ്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച്, 1992 ഒക്ടോബര്‍ 10-ന് പൊതുജനങ്ങള്‍ക്കായി പാലം തുറന്നു കൊടുത്തത് ബംഗാളിലെ നവോത്ഥാന നായകനായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ നാമം നല്‍കിയാണ്. ആ പാലത്തിന്റെ പേര് വിദ്യാസാഗര്‍ സേതു എന്നാണ്.

കൊല്‍ക്കത്തയിലെ ജനപ്പെരുപ്പവും വാഹനബാഹുല്യവുമാണ് ഹൂഗ്ലി നദിക്കു കുറുകെ രണ്ടാമതൊരു പാലം നിര്‍മിക്കാനുള്ള പ്രധാന കാരണം. 1972 ലാണ് വിദ്യാസാഗര്‍ സേതുവിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിര്‍വഹിച്ചത്. പിന്നീട് വര്‍ഷങ്ങളോളം നിര്‍മാണങ്ങള്‍ ഒന്നും നടക്കാതിരുന്ന പാലത്തിന്റെ പണികള്‍ പുനരാരംഭിച്ചത് 1979 ലാണ്. എന്‍ജിനീയറിങ് വിസ്മയം എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് പിന്നീട് ഉണ്ടായത്.

ഏകദേശം 823 മീറ്റര്‍ നീളത്തില്‍ 35 മീറ്റര്‍ വീതിയിലാണ് പാലം പണിതിരിക്കുന്നത്. ഒരു ഫാന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍, ഏകദേശം 128 മീറ്റര്‍ ഉയരമുള്ള രണ്ടു തൂണുകളില്‍ നിന്നും 152 കേബിളുകളിലാണ് പാലത്തെ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. ഒരുദിവസം 85,000 വാഹനങ്ങള്‍ക്കു കടന്നുപോകാനുള്ളശേഷി ഈ പാലത്തിനുണ്ട്. അക്കാലത്ത് ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിര്‍മിച്ചതാണ്.

ഹൂഗ്ലി നദിയും, ഉദയാസ്തമയങ്ങളും വളരെ വ്യക്തമായി കാണാമെന്നതുകൊണ്ടുതന്നെ ഈ പാലത്തില്‍ നിന്നു കാഴ്ചകള്‍ കാണാന്‍ ധാരാളം സഞ്ചാരികളെത്താറുണ്ട്. സൂര്യാസ്തമയത്തിന്റെ അതിസുന്ദരമായ ദൃശ്യങ്ങള്‍ സമ്മാനിക്കാന്‍ ഹൂഗ്ലി നദിയുടെ കുറുകെയുള്ള ഈ സേതുവിന് സാധിക്കും. നദിയുടെയും പാലത്തിന്റെയും പശ്ചാത്തലത്തിലുള്ള സൂര്യാസ്തമയ കാഴ്ചകളും ചിത്രങ്ങളും ഏറെ സുന്ദരമാണ്. ചിത്രങ്ങള്‍ പകര്‍ത്താനായി മാത്രം ഇവിടെയെത്തുന്ന സഞ്ചാരികളും കുറവല്ല. കൊല്‍ക്കത്തയുടെ തിരക്കുകളൊഴിയുന്ന രാത്രിയില്‍ ദീപത്തില്‍ കുളിച്ചു നില്‍ക്കുന്ന വിദ്യാസാഗര്‍ സേതു ആരുടേയും മനംകവരുന്ന കാഴ്ചയാണ്.

പൊതു, സ്വകാര്യ മേഖല സംയുക്തമായാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രണ്ടുപതിറ്റാണ്ടിലധികം നിര്‍മാണം നടന്ന വിദ്യാസാഗര്‍ സേതുവിന് ചെലവായത് അക്കാലത്തെ ഏറ്റവും ഭീമമായ തുകയാണ്, 388 കോടി രൂപ. ഇന്ത്യയിലെ പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്ക് സമീപമാണ് പാലം സ്ഥിതി ചെയ്യുന്നത്.

സൈക്കിള്‍ സവാരിക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കപ്പെട്ടിട്ടുള്ള ടോള്‍പാലം എന്ന പ്രത്യേകതയും വിദ്യാസാഗര്‍ സേതുവിനുണ്ട്. കൊല്‍ക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലമായ വിദ്യാസാഗര്‍ സേതു തുറന്നുകൊടുത്തപ്പോള്‍ മുതല്‍ തന്നെ ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ച സമ്മാനിക്കുന്ന ഈ പാലവും സഞ്ചാരികളുടെ തിരക്കേറെ അനുഭവപ്പെടുന്ന കൊല്‍ക്കത്തയിലെ മനോഹരമായ ഇടങ്ങളിലൊന്നാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (19 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (32 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (52 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

Malayali Vartha Recommends