അമ്മ മനസ്സ്...തങ്ക മനസ്സ്!

മാതൃസ്‌നേഹത്തോളം നിരുപാധിക സ്‌നേഹം ഈ ലോകത്ത് മറ്റൊന്നുമില്ല. മനുഷ്യര്‍ക്കിടയിലാണെങ്കിലും മൃഗങ്ങള്‍ക്കിടയിലാണെങ്കിലും!
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു നായ തന്റെ കുഞ്ഞിനെ യാത്രയാക്കുന്നതിന്റെ നൊമ്പരപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍.
തെരുവുനായയുടെ കുഞ്ഞുങ്ങളില്‍ ഒന്നിനെ ഒരു സ്ത്രീ വളര്‍ത്തുവാനായി വീട്ടിലേക്കു കൊണ്ടു പോകുമ്പോള്‍ സ്‌കൂട്ടറിനു സമീപത്തേക്ക് ഈ യുവതിയെ നായ അനുഗമിക്കുന്നതും നായ് കുഞ്ഞിനോട് യാത്ര പറയുന്നതുമാണ് വീഡിയോയിലുള്ളത്.
ആ അമ്മയുടെ കണ്ണുകളില്‍ നിറഞ്ഞു നിന്ന മാതൃ സ്‌നേഹത്തില്‍ കുഞ്ഞിനെ പിരിയുന്നതിന്റെ വേദനയുണ്ടെങ്കിലും താന്‍ ആയിരിക്കുന്ന തെരുവിനേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഒരിടത്തേക്കാണ് തന്റെ കുട്ടി യാത്രയാവുന്നത് എന്ന ഉറപ്പോടെ ആ കുഞ്ഞിനെ യാത്ര അയയ്ക്കുന്ന രംഗം ആരുടേയും ഹൃദയം കവരും.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി ആയിരങ്ങളാണ് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























