കുട്ടിയെ ഇടിച്ചു വീഴ്ത്തിയിട്ട് ശരീരത്തിനു മുകളില്‍ കൂടി യുവതി കാര്‍ ഓടിച്ചു പോയി!

അലക്ഷ്യമായി കാര്‍ ഓടിച്ച ഒരു ഡ്രൈവര്‍ നിലത്തിരുന്ന കുട്ടിയെ ഇടിച്ചിട്ടതിനു ശേഷം കുട്ടിയുടെ ശരീരത്തിനു മുകളില്‍ കൂടി കാര്‍ ഓടിച്ചു പോയി.
അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുംബൈയിലാണ് സംഭവം നടന്നത്.
കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനു സമീപമായി ഒരു കുട്ടി നിലത്തിരിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.
പെട്ടെന്ന് ഒരു യുവതി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുമ്പിലേക്ക് പോകുകയും ഈ കുട്ടിയെ ഇടിക്കുകയുമായിരുന്നു. കൂടാതെ നിലത്തു വീണ കുട്ടി കാറിനടിയില്‍ കിടക്കവേ യുവതി കാര്‍ ഓടിച്ചു പോകുകയും ചെയ്തു.
എന്നാല്‍ കുട്ടി അപകടത്തില്‍പ്പെട്ടു എന്നറിയാതെയായിരുന്നു ഈ യുവതിയുടെ യാത്ര.
യുവതി സ്ഥലത്തു നിന്നും പോയി കഴിഞ്ഞപ്പോള്‍ ചാടി എഴുന്നേറ്റ കുട്ടി സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കളുടെ സമീപത്തേക്കു പോകുകയും ചെയ്തു.
ഈ യുവതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. എട്ടു വയസുകാരനായ ഈ കുട്ടിക്ക് നിസാര പരിക്കുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളു.
https://www.facebook.com/Malayalivartha



























