ഒന്നാം നിലയില്‍ നിന്നും പത്ത് മാസം പ്രായമുള്ള കുട്ടി താഴേക്ക് പതിച്ചു

ചൈനയിലെ ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലെ ഒരു ബഹുനില കെട്ടിടത്തിന് അരികിലുള്ള വഴിയിലൂടെ നടന്നു വരികയായിരുന്ന ഒരു യുവതി കണ്ട കാഴ്ച അവരെ സ്തബ്ധയാക്കി.
കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനാലയില്‍ നിന്നും പത്തുമാസം പ്രായമുള്ള ഒരു ആണ്‍കുട്ടി പുറത്തേക്കുള്ള ഒരു കേബിളില്‍ തൂങ്ങി കിടക്കുകയായിരുന്നു.
ഇവര്‍ സമീപത്തുകൂടി വരികയായിരുന്ന ഒരു ഡെലിവറി ബോയിയെ ഈ സംഭവം കാണിച്ചു.
ഇദ്ദേഹം പോലീസിനെ വിവരം അറിയിച്ചു. സമീപത്തു കിടന്നിരുന്ന ഒരു പരവതാനി അവര്‍ കുഞ്ഞിനു നേരെ താഴെയായി വിരിച്ചുപിടിച്ചു നിന്നു.
കേബിളില്‍ നിന്നും താഴേക്കു വീണ കുട്ടി ഇവര്‍ പിടിച്ചിരുന്ന പരവതാനിയിലേക്കാണ് വീണത്.
പരവതാനി പിടിച്ചിരുന്ന ഒരാളുടെ കൈയ്യില്‍ നിന്നും പരവതാനി പിടിവിട്ടു പോയതിനെ തുടര്‍ന്ന് പത്തുമാസം പ്രായമുള്ള ആ കുട്ടി ഊര്‍ന്ന് താഴേയ്ക്ക് വീണെങ്കിലും നിസാര പരുക്കേ പറ്റിയുള്ളൂ.
https://www.facebook.com/Malayalivartha



























