ഈ കഫേ സന്ദര്‍ശകരെ അവരുടെ ബാല്യകാലത്ത് എത്തിക്കും!

ദക്ഷിണകൊറിയയിലെ സീയൂളില്‍ ഒരു കഫെയുണ്ട്.
വേറിട്ട ഇന്റീരിയര്‍ ഡിസൈനിംഗും പെയിന്റിംഗും കൊണ്ട് സന്ദര്‍ശകര്‍ക്ക് ചുറ്റും ഒരു കാര്‍ട്ടൂണ്‍ ലോകം തീര്‍ക്കുകയാണ് ഈ കഫെ!
ഇതു തന്നെയാണ് യെന്നോം ഡോംഗ് 239-20 എന്നു പേരിട്ടിരിക്കുന്ന ഈ കഫെയുടെ പ്രശസ്തിക്കു കാരണം.
കഫേയ്ക്കുള്ളിലെ ഫര്‍ണിച്ചറുകളും അലങ്കാരവസ്തുക്കളുമെല്ലാം തന്നെ കാര്‍ട്ടൂണ്‍ ലോകത്തെ അനുസ്മരിപ്പിക്കുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
കറുപ്പും വെളുപ്പുമാണ് പ്രധാന നിറങ്ങള്‍. പെന്‍സില്‍ ഡ്രോയിംഗിലേതുപോലെയാണ് ഈ നിറങ്ങള്‍ കഫെയ്ക്കുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്.

കേവലം 20 പേര്‍ക്കുമാത്രം സീറ്റുള്ള കഫെയില്‍ അടുത്ത നാലു മാസത്തേക്ക് സന്ദര്‍ശകരെ സ്വീകരിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നാലു മാസത്തേക്കുളള ബുക്കിംഗ് കഴിഞ്ഞതാണ് കാരണം.
https://www.facebook.com/Malayalivartha



























