സ്ത്രീകള്‍ക്ക് ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ സമ്മാനം, വിപ്ലവകരമായ കണ്ടുപിടുത്തം! ഏതു സാഹചര്യത്തിലും നിന്നു കൊണ്ട് സ്ത്രീകള്‍ക്ക് മൂത്രം ഒഴിക്കാനാവും!

രാജ്യം ലക്ഷ്യം വെയ്ക്കുന്ന വലിയ വലിയ പുരോഗതികള്‍ക്കിടയില്‍ ഇതിനോളം തന്നെ പ്രാധാന്യത്തോടെ രാജ്യത്ത് നടത്തേണ്ട മറ്റൊരു പുരോഗതിയെ എല്ലാവരും വിസ്മരിക്കുന്നു. പൊതു സ്ഥലത്തേയ്ക്കിറങ്ങിയാല്‍ അനുഭവിക്കുന്ന പ്രാഥമിക ശങ്കകള്‍ക്ക് വൃത്തിയുള്ള സൗകര്യങ്ങളുള്ള പൊതു ടൊയ്‌ലറ്റുകള്‍. ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും അനുഭവിക്കുന്നത് സ്ത്രീകളാണ്. പുറത്തേയ്ക്കിറങ്ങിയാല്‍ ടൊയ്‌ലറ്റുകളുടെ അഭാവം, ഉള്ളവയാകട്ടെ വൃത്തിഹീനവും. ഇതിനാല്‍ മൂത്ര ശങ്ക പിടിച്ചു വെച്ച് രോഗികളാകുന്നത് നിരവധിപ്പേര്‍.
എന്നാല്‍ ഇനി വൃത്തിഹീനമായ ടൊയ്‌ലറ്റ് സീറ്റില്‍ ഇരിക്കാനുള്ള മടികൊണ്ട് മൂത്രശങ്ക പിടിച്ചു വെയ്‌ക്കേണ്ട. ഇതിനു പരിഹാരമായി എത്തിയിരിക്കുകയാണ് ഡല്‍ഹി ഐഐടിയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍. സ്ത്രീകള്‍ക്കു വേണ്ടി വിപ്ലവകരമായ കണ്ടുപിടുത്തമാണ് ഹരി സെഹ്രാവത്ത്, അര്‍ച്ചിത് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയത്. ഇവര്‍ നിര്‍മ്മിച്ച ഉപകരണം കൊണ്ട് ഏതു സാഹചര്യത്തിലും നിന്നു കൊണ്ട് സ്ത്രീകള്‍ക്ക് മൂത്രം ഒഴിക്കാന്‍ സാധിക്കും.
' നഗരത്തിലെ നിരവധി പബ്ലിക് ടൊയ്‌ലറ്റുകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. 90%വും വൃത്തിഹീനമായിരുന്നു. ഉപയോഗിക്കാന്‍ പോലും സാധ്യമല്ലാത്ത നിലയിലായിരുന്നു ഇവ. സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധയ്ക്കും രോഗങ്ങള്‍ക്കും ഇത്തരത്തിലുള്ള ടൊയ്‌ലറ്റുകള്‍ കാരണമാണെന്നും മനസ്സിലായി. ഇതിന് പരിഹാരം കണ്ടെത്താനായിരുന്നു ശ്രമം' ഹരിയും അര്‍ച്ചിതും പറഞ്ഞു.
ഇതോടെ 'സാന്‍ഫി' എന്ന പേരില്‍ ഉപകരണം നിര്‍മ്മിക്കുകയായിരുന്നു. സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ക്കാണ് ആദ്യം നല്‍കിയത്. ഇവര്‍ ഫുള്‍ മാര്‍ക്ക് നല്‍കിയതോടെ ഉപകരണം പുറത്തു വിട്ടു. ബയോ ഡിഗ്രേഡബിള്‍ പേപ്പര്‍ കൊണ്ടാണ് സാന്‍ഫി നിര്‍മ്മിച്ചിരിക്കുന്നത്. വെറും പത്തു രൂപ മാത്രമാണ് ഇതിന്റെ വില.
https://www.facebook.com/Malayalivartha



























