ജീവനക്കാര്‍ക്ക് ബോസ്സ് സമ്മാനമായി നല്‍കിയത് മൂന്ന് ബെന്‍സ് കാറുകള്‍

ജീവനക്കാര്‍ക്ക് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കി വജ്രവ്യാപാരി. സൂറത്ത് സ്വദേശിയായ സാവ്ജി ധൊലാക്യ എന്നയാളാണ് കോടികള്‍ വാരിവിതറി തന്റെ ജീവനക്കാരെ സന്തോഷിപ്പിക്കുന്നത്.
മൂന്ന് ജീവനക്കാര്‍ക്കാണ് അദ്ദേഹം ബെന്‍സ് കാറുകള്‍ സമ്മാനിച്ചത്. കൗമാര പ്രായത്തില്‍ തന്റെ കമ്പനിയിലെത്തിയതാണ് ഈ മൂന്നുപേരും, ഇന്നവര്‍ കമ്പനിയുടെ വിശ്വസ്തരും പ്രിയപ്പെട്ടവരുമാണെന്നും ഈ മൂന്നു പേരെ കുറിച്ചും സാവ്ജി പറഞ്ഞു.
ഇത് ആദ്യമായിട്ടല്ല സാവ്ജി ഇത്തരം സമ്മാനങ്ങള്‍ നല്‍കി തന്റെ ജീവനക്കാരെ സന്തോഷിപ്പിക്കുന്നത്.
2016-ല്‍ തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് 1260 കാറുകളും നാനൂറ് ഫ്‌ളാറ്റുകളും അദ്ദേഹം സമ്മാനിച്ചു. മാത്രമല്ല 2017-ല്‍ 1,200 കാറുകള്‍ ജീവനക്കാര്‍ക്ക് അദ്ദേഹം നല്‍കിയിരുന്നു.
6,000 കോടി രൂപയാണ് സാവ്ജിയുടെ വാര്‍ഷിക വരുമാനം. തന്റെ ജീവനക്കാരുടെ ആത്മാര്‍ത്ഥതയ്ക്ക് അനുസരിച്ച് ഞാന്‍ വില കൂടിയ സമ്മാനങ്ങളും നല്‍കുമെന്നാണ് സാവ്ജി പറയുന്നത്.
https://www.facebook.com/Malayalivartha



























