അഞ്ചു വയസുകാരന്റെ, ആകാശ തൊട്ടിലിനുള്ളിലെ അപകടയാത്ര

ആകാശ തൊട്ടിലിനുള്ളില്‍ അപകടകരമായി യാത്ര ചെയ്ത അഞ്ചു വയസുകാരനെ സാഹസികമായി രക്ഷപെടുത്തുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ചൈനയിലെ ഹെജിയാംഗ് പ്രവശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം. മാതാവിനൊപ്പമാണ് കുട്ടി അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തിയത്.
ആകാശതൊട്ടിലില്‍ കയറണമെന്ന് കുട്ടി ആവശ്യപ്പെട്ടപ്പോള്‍ പാര്‍ക്കിലെ അധികൃതരുടെ അനുവാദത്തോടെ കുട്ടിയെ അമ്മ തനിയെ ഈ ആകാശതൊട്ടിലില്‍ കയറ്റി.അവര്‍ ഇങ്ങനെ ചെയ്തത് പണം ലാഭിക്കുവാനാണ്.
ആകാശതൊട്ടില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ ഈ കുട്ടി താന്‍ ഇരുന്ന തൊട്ടിലിന്റെ വാതില്‍ തുറക്കുകയായിരുന്നു.
മാത്രമല്ല തന്റെ കാലുകള്‍ പുറത്തേക്ക് ഇടുകയും ചെയ്തു. എന്നാല്‍ വാതിലിന്റെ കമ്പിയില്‍ തടഞ്ഞിരുന്നതിനാലാണ് കുട്ടിയ്ക്ക് അപകടമൊന്നും സംഭവിക്കാതിരുന്നത്.
തറയില്‍ നിന്നും ഏകദേശം 130 അടി മുകളില്‍ ഈ നിലയില്‍ കുട്ടി തൊട്ടിലിനുള്ളില്‍ ഇരുന്നു. സംഭവം കണ്ട അധികൃതര്‍ പിന്നീട് തൊട്ടിലിന്റെ വേഗത കുറച്ച് കുട്ടിയെ താഴെയിറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























