പത്ത് മിനിറ്റിനിടെ രണ്ട് അപകടങ്ങളില്‍പെട്ട യുവതി രക്ഷപ്പെട്ടു

കഴിഞ്ഞ ദിവസം കല്ലമ്പലത്തെ തിരക്കേറിയ റോഡില്‍ രണ്ടു തവണ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ആദ്യത്തെ അപകടം ഉണ്ടാകുന്നത് നഗരൂര്‍ റോഡില്‍ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിച്ച യുവതിയുടെ വാഹനം പാരിപ്പളി ഭാഗത്തുനിന്നും വന്ന കാറിലിടിച്ചാണ്.
ഓടിക്കൂടിയ നാട്ടുകാര്‍ നിലത്തു വീണ യുവതിയെ പിടിച്ച് എഴുന്നേല്‍പ്പിച്ചുവിട്ടു. ഇതില്‍ യുവതിക്കു കാര്യമായ പരുക്കൊന്നും പറ്റിയില്ല.
വീണ്ടും വാഹനം മുന്നിലേക്ക് എടുത്ത യുവതി പെട്ടെന്നു വേഗമെടുത്ത് ആറ്റിങ്ങല്‍ ഭാഗത്തു നിന്നും വന്ന കെഎസ്ആര്‍ടിസി യുടെ അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
കണ്ടുനിന്നവര്‍ തലയില്‍ കൈവച്ചുപോവുന്ന ഈ അപകടത്തിലും യുവതിക്കു കാര്യമായ പരുക്കൊന്നും പറ്റിയില്ല.
https://www.facebook.com/Malayalivartha



























