അമ്മ പരീക്ഷാഹാളില്‍, കുഞ്ഞിന് കൂട്ടായത് പോലീസ് മാമന്‍!

തെലങ്കാന ഐ.പി.എസ് ഓഫീസര്‍ രേമ രാജേശ്വരി ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
പരീക്ഷാ ഹാളിന് മുന്നില്‍ ഒരു പോലീസുകാരന്‍ ഒരു കുഞ്ഞിനേയും കളിപ്പിച്ചിരിക്കുന്ന ഫോട്ടോയാണ് വാര്‍ത്താശ്രദ്ധ നേടിയത്.
മഹബൂബ് നഗര്‍ ജില്ലയിലെ മൂസപേട്ട് പോലീസ് സ്‌റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ മുജീബുള്‍ റഹ്മാനാണ് ഫോട്ടോയിലെ താരമായ പോലീസുകാരന്‍. പരീക്ഷ നടക്കുന്ന കോളേജില്‍ സുരക്ഷാ ചുമതലയുമായി എത്തിയതായിരുന്നു റഹ്മാന്‍.
നാല് മാസം പ്രായമുള്ള കുഞ്ഞിനേയും കയ്യില്‍ പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ പരീക്ഷാ ഹാളിന് മുന്നില്‍ നില്‍ക്കുകയായിരുന്നു ഉദ്യോഗാര്‍ത്ഥിയായ ആ അമ്മ.
അപ്പോഴാണ് ആ പോലീസുകാരന്‍ സഹായ വാഗ്ദാനവുമായി എത്തിയത്. അമ്മയെ അദ്ദേഹം പരീക്ഷക്ക് പറഞ്ഞയച്ചു.
കുഞ്ഞിന്റെ അമ്മ വളരെ താഴ്ന്ന സാമ്പത്തിക നിലവാരമുള്ള കുടുംബത്തിലെ അംഗമാണെന്നും പിജി യോഗ്യത ഉണ്ടായിട്ടും ജോലിയൊന്നും ലഭിച്ചില്ലെന്നും അതിനാല്‍ ആ പരീക്ഷ അവര്‍ക്ക് പ്രധാനപ്പെട്ടതായിരുന്നെന്നും റഹ്മാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അവരെ സഹായിക്കാന്‍ 14 വയസ്സുള്ള ഒരു കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞ് വല്ലാതെ കരയാന്‍ തുടങ്ങിയപ്പോഴാണ് അവരെ സഹായിക്കാനായി താന്‍ ചെന്നതെന്നും റഹ്മാന്‍ വ്യക്തമാക്കി.
രണ്ട് കുട്ടികളുള്ള റഹ്മാന്‍ തന്റെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും നല്‍കിയിട്ടുണ്ട്. ഒരാള്‍ ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഒരാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ്.
തങ്ങള്‍ ഇവിടെ ഉള്ളത് ജനങ്ങള്‍ക്ക് സേവനം ചെയ്യാനാണ്. ഞങ്ങള്‍ നിലനില്‍ക്കുന്നതും ജനങ്ങള്‍ കാരണമാണ്. ജനസേവനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെ കാര്യം. മുജീബുള്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























