ബാലപുര്‍ ഗണേശ ക്ഷേത്രത്തിലെ ലഡുവിന് ഇത്തവണത്തെ ലേലത്തുക 16.6 ലക്ഷം

ഹൈദരാബാദിന് സമീപത്തെ പ്രശസ്ത ഗ്രാമമായ ബാലപുര്‍ ഗണേശ ക്ഷേത്രത്തിലെ ലഡു ഇത്തവണ ലേലത്തില്‍ പോയത് റെക്കോഡ് തുകക്ക്.
ബാലപുരില്‍ നടന്ന ലേലത്തില്‍ 21 കിലോ തൂക്കമുള്ള ലഡു, 16.6 ലക്ഷത്തിന് ബാലപുര്‍ മണ്ഡല്‍ ആര്യ വൈശ്യ സംഘമാണ് സ്വന്തമാക്കിയത്.
എല്ലാ വര്‍ഷവും ലഡു ലേലത്തില്‍ വെക്കുന്നത് ഗണേശോത്സവത്തിന്റെ ഭാഗമായാണ്.
കിഴക്കന്‍ ഗോദാവരി ജില്ലയിലെ മധുരപലഹാര നിര്‍മാതാക്കളായ ഉമാ മഹേശ്വര്‍ റാവുവാണ് ഇത്തവണ ലഡു ഉണ്ടാക്കി ക്ഷേത്രത്തിന് സംഭാവന ചെയ്തത്.
1994 മുതലാണ് ലഡു ലേലത്തില്‍ വില്‍ക്കാന്‍ തുടങ്ങിയത്. ആ വര്‍ഷം 450 രൂപ ലഭിച്ചു.

കഴിഞ്ഞ വര്‍ഷം 15.6 ലക്ഷത്തിനാണ് ലഡു ലേലത്തില്‍ വിറ്റത്. ലേലം കാണാന്‍ ഒന്നര ലക്ഷം ഭക്തരും എത്തിയിരുന്നു.
https://www.facebook.com/Malayalivartha



























