ചാക്കുകള്‍ കൊണ്ട് തീര്‍ത്തൊരു ഗൗണ്‍!

സിമന്റ് ചാക്കുകള്‍ കൊണ്ട് വിവാഹ വസ്ത്രം നെയ്ത് സോഷ്യല്‍മീഡിയയില്‍ താരമായിരിക്കയാണ് ചൈനാക്കാരിയായ ഒരു യുവതി.
സിമന്റ് ചാക്ക് ഉപയോഗിച്ചുള്ള വിവാഹവസ്ത്രം ധരിച്ചാല്‍ വിവാഹബന്ധത്തിന് കൂടുതല്‍ ഉറപ്പുണ്ടാകും എന്നൊന്നും ഈ യുവതി ഗ്യാരണ്ടി നല്‍കുന്നില്ലെങ്കിലും വ്യത്യസ്തത കൊണ്ട് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയിരിക്കയാണ് ഇരുപത്തിയെട്ടുകാരിയായ ഈ കര്‍ഷക വനിത.
ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് പഠിച്ചിട്ടുപോലുമില്ലാത്ത ഇവര്‍ ഇതിനു മുമ്പ് ഒരു വസ്ത്രവും നിര്‍മിച്ചിട്ടില്ലെന്നുള്ളതാണ് ഏറെ കൗതുകം.
മനസില്‍ തോന്നിയ വെറുമൊരു ആശയത്തിന്റെ ബലത്തിലാണ് ഇവര്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്. ഏകദേശം നാല്‍പ്പത് സിമിന്റ് ചാക്കുകളാണ് ഇതിനായി യുവതി ഉപയോഗിച്ചത്.

വെറും മൂന്നുമണിക്കൂര്‍ കൊണ്ടാണ് ഇവര്‍ ഈ ചാക്ക് വസ്ത്രം നിര്‍മിച്ചതത്രേ. 2012-ല്‍ വിവാഹിതയായ ഇവര്‍ക്ക് ഒരു മകനുണ്ട്.
https://www.facebook.com/Malayalivartha



























