ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലില്‍ നിന്നു യാത്ര ചെയ്ത പെണ്‍കുട്ടി രണ്ടു ട്രെയിനുകള്‍ക്ക് ഇടയിലേയ്ക്ക് വീണു...

ട്രെയിനില്‍ നിന്ന് തെന്നി പുറത്തേയ്ക്കു വീണ പെണ്‍കുട്ടിയ്ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍.
മുംബൈയില്‍ ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നു യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.
സമീപത്തെ പാളത്തില്‍ കൂടി മറ്റൊരു ട്രെയിന്‍ കടന്നു പോകുന്ന സമയത്ത് പെട്ടെന്ന് പുറത്തേയ്ക്ക് തെന്നി വീഴുകയായിരുന്നു.
ട്രെയിനിനു പുറത്തേക്ക് വീണെങ്കിലും സഹയാത്രികന്‍ പെട്ടെന്ന് കയറിപ്പിടിച്ചതിനാല്‍ നിലത്തേക്ക് വീണില്ല.
അല്‍പസമയം ട്രെയിനില്‍ അയാളുടെ കൈയ്യില്‍ തൂങ്ങിക്കിടക്കയായിരുന്നു.
ഉടന്‍ തന്നെ ചുറ്റിലുണ്ടായിരുന്ന യാത്രക്കാരെല്ലാവരും ചേര്‍ന്ന് അയാളുടെ കൈയ്യില്‍ തൂങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടിയെ വലിച്ച് അകത്തേക്ക് കയറ്റുകയായിരുന്നു.
ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
https://www.facebook.com/Malayalivartha



























