ഇരുപത്തിയെട്ട് വര്‍ഷങ്ങളായി ഒറ്റപ്പെട്ട ദ്വീപില്‍ തനിച്ചു ജീവിക്കുന്ന മൗറോ മൊറാന്‍ഡി

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ദ്വീപില്‍ ഒരാള്‍ താമസിക്കുന്നുണ്ട്. കേള്‍ക്കുമ്പോള്‍ അല്‍പ്പം അസ്വാഭാവികത തോന്നിയേക്കാമെങ്കിലും സംഭവം സത്യമാണ്. ഇറ്റലിയിലെ മഡാലെന ദ്വീപ സമൂഹത്തിലെ ബുഡേലി ദ്വീപില്‍ കഴിഞ്ഞ ഇരുപത്തിയെട്ടു വര്‍ഷങ്ങളായി ജീവിക്കുന്ന മനുഷ്യനെ പറ്റിയാണ് പറഞ്ഞു വരുന്നത്. മൗറോ മൊറാന്‍ഡി എന്നാണ് ഇദ്ദേഹത്തിന്റെ പേര്.
1989-മുതല്‍ എഴുപത്തിയൊമ്പതുകാരനായ ഇദ്ദേഹം ഇവിടെ ഒറ്റയ്ക്കാണ് താമസം. സ്വന്തം ചെറുകപ്പലില്‍ കടലില്‍ കൂടി സഞ്ചരിക്കുകയായിരുന്ന മൊറാന്‍ഡിയുടെ ചെറുകപ്പല്‍ തകരാറിലാകുകയുണ്ടായി. അങ്ങനെ അദ്ദേഹം ബുഡേലി ദ്വീപിലേക്ക് ഒഴുകിയെത്തിയതാണ്.
സ്ഥലം ഇഷ്ടപ്പെട്ട മൊറാന്‍ഡി തന്റെ ചെറുകപ്പല്‍ വില്‍ക്കുകയും അതുവരെ ഇവിടെയുണ്ടായിരുന്ന ദ്വീപിന്റെ മേല്‍നോട്ടക്കാരന്റെ പക്കല്‍ നിന്നും ദ്വീപിന്റെ ചുമതലാവകാശം സ്വന്തമാക്കുകയും ചെയ്തു. സ്ഥലം ഇഷ്ടമായ അദ്ദേഹം ഇറ്റലിയിലേക്ക് മടങ്ങി പോകുകയും ചെയ്തില്ല.
തന്റെ മക്കളെ കാണുവാനായി പോകുമ്പോള്‍ മാത്രമാണ് അദ്ദേഹം ഇവിടെ നിന്നും കുറച്ചുനാള്‍ മാറി നില്‍ക്കുന്നത്. ധ്യാനവും വായനയുമാണ് അദ്ദേഹത്തിന്റെ ദ്വീപിലെ ശീലങ്ങള്‍. രാഷ്ട്രീയ പ്രവര്‍ത്തകനും കലാപകാരിയുമായിരുന്ന ഇദ്ദേഹം തന്റെ വഴി അതല്ലെന്ന് തിരിച്ചറിഞ്ഞാണ് ഈ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നത്.
https://www.facebook.com/Malayalivartha



























