വളര്‍ത്തുനായയെ പെരുമ്പാമ്പിനു വിട്ടുകൊടുക്കാതെ രക്ഷിച്ചത് മൂന്നു കുട്ടികള്‍!

വളര്‍ത്തുനായയെ ചുറ്റിവരിഞ്ഞ് ഭക്ഷണമാക്കുവാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ മൂന്നു കുട്ടികള്‍ ചേര്‍ന്ന് തുരത്തിയോടിക്കുന്നതിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്.
പാമ്പിനെ വടികൊണ്ട് ആക്രമിച്ചതിനാല്‍ അതിന് നായയെ ചുറ്റിവരിയുവാന്‍ സാവകാശം ലഭിച്ചില്ല.
നിരന്തരം പാമ്പിനെ തല്ലിക്കൊണ്ടിരിക്കവേ തന്നെ കൂട്ടത്തിലെ മുതിര്‍ന്നയാള്‍ പാമ്പിന്റെ തല കൈക്കലാക്കുക ആയിരുന്നു.
അതോടെ നായയെ വിഴുങ്ങുവാന്‍ പാമ്പിന് അസാദ്ധ്യമായി.
മാത്രമല്ല ഉടന്‍ തന്നെ നായയുടെ ദേഹത്ത് ചുറ്റിയ പാമ്പിന്റെ അല്‍പം ശരീരഭാഗങ്ങള്‍ അവര്‍ വിടര്‍ത്തിയെടുക്കുവാന്‍ ശ്രമിച്ചു.
അതിനിടെ തന്നെ നായ അതിനിടയിലൂടെ ഊര്‍ന്നു പോരുകയായിരുന്നു. അങ്ങനെ അവര്‍ക്ക് തങ്ങളുടെ വളര്‍ത്തുനായയെ മോചിപ്പിക്കുവാന്‍ സാധിച്ചു.
ഈ സംഭവം എവിടെ വച്ചാണ് നടന്നതെന്ന് വ്യക്തമല്ല. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് കാഴ്ച്ചക്കാര്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha



























