ചില്ലെറിഞ്ഞ് പൊട്ടിച്ചിട്ട് മോഷ്ടിക്കാനായിരുന്നു ഉദ്ദേശ്യം, പക്ഷേ...

മോഷണം നടത്തുന്നതിനിടെ കള്ളന് ഒരു കല്ല് പണി കൊടുത്ത കഥയാണ് സോഷ്യല്‍മീഡിയയില്‍ ഏവരും നിറചിരിയോടെ കാണുന്നത്. മേരിലാന്‍ഡിലെ ഒരു റസ്‌റ്റൊറന്റിലാണ് സംഭവം.
കടയുടെ മുമ്പിലെ ഗ്ലാസ് തകര്‍ക്കുവാനായി ഈ മോഷ്ടാവ് ചെയ്തത് ഗ്ലാസിനു നേര്‍ക്ക് ഒരു കല്ല് വലിച്ചെറിയുകയായിരുന്നു. ശക്തിയായ ഈ ഏറില്‍ ഗ്ലാസ് തകര്‍ന്നു വീഴുമെന്നാണ് മോഷ്ടാവ് കരുതിയത്.
എന്നാല്‍ എറിഞ്ഞ കല്ല് തിരികെ വന്ന് ഈ മോഷ്ടാവിന്റെ മുഖത്ത് തന്നെ കൊള്ളുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഇദ്ദേഹം നിലത്തേക്കു വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മൂന്ന് പ്രാവശ്യം കല്ല് എറിഞ്ഞ് ഗ്ലാസ് തകര്‍ക്കുവാന്‍ ഇദ്ദേഹം ശ്രമിച്ചുവെങ്കിലും മൂന്നാം പ്രാവശ്യമാണ് കല്ല് തന്നെ ഇദ്ദേഹത്തിന് വില്ലനായി മാറിയത്.
പണി പാളിയെന്നു മനസിലാക്കിയ ഇദ്ദേഹം ഉടന്‍ തന്നെ ഇവിടെ നിന്നും പോകുകയും ചെയ്തു. സംഭവത്തെ പറ്റി അന്വേഷണം പുരോഗമിക്കുകയാണ്.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha



























