മൊണാലിസയ്ക്ക് പുനഃര്‍ജന്മം 'ഭക്ഷ്യധാന്യങ്ങളിലൂടെ'!

ഡാവിഞ്ചിയുടെ ഇതിഹാസ ചിത്രം മോണാലിസക്ക് ജപ്പാനിലെ സോകയില്‍ പുനര്‍ജന്മം.
സോകയിലെ ഒരു ജിംനേഷ്യത്തിലായിരുന്നു 13 മീറ്റര്‍ നീളത്തിലും ഒമ്പതു മീറ്റര്‍ വീതിയിലും 24,000 ഇനം ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ച് ചിത്രം നിര്‍മിച്ചത്.
സോയാ സോസ്, തേയില, പഞ്ചസാര എന്നിവ ചേര്‍ത്ത് ഏഴ് വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി.
ജപ്പാന്‍ നഗരത്തിലെ ഇരുന്നൂറോളം കുടുംബങ്ങളിലെ അംഗങ്ങളാണ് പ്രായഭേദമന്യേ ഈ അപൂര്‍വ്വ കലാസൃഷ്ടിക്ക് നേതൃത്വം നല്‍കിയത്.
മേയറുടെ സാന്നിധ്യത്തില്‍ ഗിന്നസ് ഉദ്യോഗസ്ഥര്‍ വേള്‍ഡ് റെക്കോഡ് സാക്ഷ്യപത്രം കൈമാറി.

https://www.facebook.com/Malayalivartha



























