കോടതി മുറിയില്‍ പുലി കയറി, ജഡ്ജിയും അഭിഭാഷകരും രക്ഷയ്ക്കായി ഇറങ്ങിയോടി!

കോടതിമുറിയില്‍ എത്തിയ പുലിയെ കണ്ട് ജഡ്ജിയും അഭിഭാഷകരും ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിയോടി. പുലി കയറി പരിഭ്രാന്തി സൃഷ്ടിച്ചത് ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ചോട്ടിലയിലെ പ്രാദേശിക കോടതിയിലാണ്.
പിന്നീട് കോടതി നടപടികള്‍ നിര്‍ത്തിവച്ച് ജഡ്ജിയും അഭിഭാഷകരും പുറത്തുചാടി. ഈ അവസരത്തില്‍ ചില ജീവനക്കാര്‍ കോടതി മുറി അടച്ച് പുലിയെ അകത്ത് പൂട്ടിയിടുകയായിരുന്നു.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പുലിയെ പിടികൂടി നീക്കം ചെയ്തത്. രണ്ടുവയസ് പ്രായംവരുന്ന പുലിയാണിതെന്നും ഇതിനെ കാട്ടിലേക്കുതന്നെ വിടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, കോടതി മുറിയില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് പോലീസും അറിയിച്ചു.
കഴിഞ്ഞമാസം ഗുജറാത്ത് സെക്രട്ടറിയേറ്റ് പരിസരത്തും പുലി കയറിയിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു.
https://www.facebook.com/Malayalivartha


























