ഒരുലക്ഷം ഡോളര്‍, അതായത് ഏകദേശം 72 ലക്ഷം രൂപ വേണോ..ഒരു വര്‍ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ മതി!
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാതെ ഒരു ദിവസം ചിലവഴിക്കാന്‍ ഇന്ന് ആരോടെങ്കിലും പറയാനൊക്കുമോ? അതേക്കുറിച്ച് ആര്‍ക്കും ചിന്തിക്കുവാന്‍ പോലും സാധിക്കില്ല, പിന്നല്ലേ ചെയ്ത് കാണിക്കുന്നത്! പിന്നെ വല്ല ബിഗ് ബോസ്സ് ഷോ പോലെയുള്ള എന്തെങ്കിലും പരിപാടി ആണെങ്കില്‍ ചിലരൊക്കെ അതിനു തയ്യാറായെന്നു വരും. ഏതാണ്ട് അതുപോലെയുള്ളൊരു അ മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് വെള്ള ക്കമ്പനിയായ വൈറ്റമിന്‍ വാട്ടര്‍.
ശീതളപാനീയ കമ്പനിയായ കൊക്കൊ കോളയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം, 'നോ ഫോണ്‍ ഫോര്‍ എ ഇയര്‍ ചലഞ്ചുമായി' വന്നിരിക്കയാണ്. ഒരു വര്‍ഷം മുഴുവന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയിരിക്കുന്നവര്ക്ക് 100,000 ഡോളര്‍( 71.9 ലക്ഷം) സമ്മാനമായി നല്‍കും. കമ്പനി അധികൃതര്‍, മത്സരാര്‍ഥിയെ തങ്ങളുടെ കൈവശമുള്ള ഫോണും ടാബ്ലെറ്റും ഉപയോഗിക്കുന്നതില്‍ നിന്നും മറ്റുള്ളവരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്യും. മാത്രമല്ല ഇതിനായി മത്സരാര്‍ഥി ഒരു കരാറില്‍ ഒപ്പിടുകയും വേണം.
മത്സരത്തിന്റെ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വലിയ തുകയാണ് വിജയിയെ കാത്തിരിക്കുന്നത്. പറയാന്‍ എളുപ്പമാണെങ്കിലും മത്സരിക്കുവാന്‍ താന്‍ യോഗ്യനാണെന്ന് കമ്പനിയെ ബോധ്യപ്പെടുത്തുകയെന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. മത്സരാര്ഥിയാകുവാനുള്ളതിന്റെ ആദ്യ ഘട്ടമെന്നോണം, ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് താന്‍ എന്തുകൊണ്ട് ഇടവേളയെടുക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാം അല്ലെങ്കില്‍ ട്വിറ്ററിലൂടെ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നയാള് കമ്പനിയെ അറിയിക്കണം.
2019 ജനുവരി 8-ആണ് മത്സരത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. മത്സരിക്കുവാന്‍ യോഗ്യരായവര്‍ ആരൊക്കയെന്ന് ജനുവരി 22-ന് കമ്പനി അറിയിക്കും. എന്നാല്‍ ഫോണ്‍ ഉപയോഗിക്കുവാനുള്ള വിലക്കിന് അല്‍പ്പം ഇളവ് തരാന്‍ കമ്പനി ഒരുക്കമാണ്. കാരണം 1996 മോഡല്‍ ഫോണ്‍ മത്സരാര്‍ഥികള്‍ക്ക് കമ്പനി നല്‍കും. സംസാരിക്കുവാന്‍ മാത്രമേ ഈ ഫോണില്‍ കൂടി സാധിക്കുകയുള്ളു.
മത്സരകാലാവധി കഴിഞ്ഞ് ഇത്രയും തുക കണ്ണുമടച്ച് കമ്പനി നല്കുകയില്ല. മത്സര്‍ഥിയെ നുണ പരിശോധനയ്ക്കു വിധേയനാക്കിയതിനു ശേഷമാകും വിജയിയായി പ്രഖ്യാപിക്കുന്നതും തുക കൈമാറുന്നതും!
https://www.facebook.com/Malayalivartha