പന്തയത്തിനായി അമേരിക്കയില്‍ എത്താനുള്ള പക്ഷിക്കുഞ്ഞുങ്ങളെ ഒളിപ്പിച്ചു കടത്തിയത് ഹെയര്‍ റോളറിനുള്ളില്‍ വച്ച്!

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലൂടെ ഹെയര്‍ റോളറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച പക്ഷിക്കുഞ്ഞുങ്ങളെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ രക്ഷിച്ചു.
അനധികൃതമായി കടത്താന്‍ ശ്രമിച്ച 70 പക്ഷിക്കുഞ്ഞുങ്ങളെയാണ് അധികൃതര്‍ പിടികൂടിയത്. ഗയാനയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കു പോകുകയായിരുന്ന ഒരാളുടെ പക്കലായിരുന്നു ഇത്രയും പക്ഷി കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നത്.
ഈ പക്ഷിക്കുഞ്ഞുങ്ങളെ കടത്തിയത് അമേരിക്കയില്‍ വച്ചു നടത്തുന്ന പന്തയത്തിനായാണ് എന്നാണ് കരുതുന്നത്. ഒരു മിനിട്ടില്‍ എത്ര തവണ, എത്ര ഉച്ചത്തില്‍ പക്ഷികള്‍ ചിലയ്ക്കും എന്നതാണ് പന്തയം.
ഈ പക്ഷിക്കുഞ്ഞുങ്ങളെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചേഴ്‌സ് വെറ്റിനറി സര്‍വീസ് ഓഫീസിലേക്കു മാറ്റിയിരിക്കുകയാണ്.
ഇയാളെ അധികൃതര്‍ ഗയാനയിലേക്കു തന്നെ മടക്കി അയച്ചു. ഇത്തരത്തില്‍ കടത്തുന്നതിനിടെ ഈ വര്‍ഷം മാത്രം 184 പക്ഷിക്കുഞ്ഞുങ്ങളെ അധികൃതര്‍ പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























