രണ്ടു ദിവസം, ഗ്രീസ് നിറഞ്ഞ ദ്വാരത്തില്‍ കുടുങ്ങി കിടന്നയാളെ രക്ഷപെടുത്തി
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചൈനീസ് റസ്റ്റൊറന്റിലെ ഗ്രീസ് നിറഞ്ഞ ദ്വാരത്തില്‍ കുടുങ്ങിയയാളെ രണ്ടു ദിവങ്ങള്ക്കു ശേഷം രക്ഷപെടുത്തി.
അധികം വലിപ്പമില്ലാത്ത ഈ ദ്വാരത്തില്‍ കുടുങ്ങിയ ഇയാള്‍ സഹായത്തിനു വേണ്ടി അഭ്യര്‍ത്ഥിച്ച് ഉറക്കെ നിലവിളിച്ചപ്പോഴാണ്, അതിനകത്ത് ആളുണ്ടെന്ന് പുറത്തറിഞ്ഞത്.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലാണ് ഈ ദ്വാരമുണ്ടായിരുന്നത്. ശരീരം നിറയെ ഗ്രീസ് പുരണ്ട് അനങ്ങുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാള്‍.
ഫയര്‍ഫോഴ്സ് അധികൃതരെത്തി ഏകദേശം ഒരു മണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുക്കുവാനായത്.
പിന്നീട് ചികിത്സയ്ക്കായി ഇയാളെ അടുത്ത ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. മോഷണം ലക്ഷ്യം വച്ചാണോ ഇയാള്‍ ഇവിടെ എത്തിയതെന്ന് അന്വേഷിച്ചു വരികയാണ്.
https://www.facebook.com/Malayalivartha