വ്യായാമം പുള്ളിപ്പുലിയുടെ വേഷത്തില്‍!

പുള്ളിപ്പുലിയുടെ ത്വക്കിന് സമാനമായ വസ്ത്രം ധരിക്കാനായി പ്രത്യേകമായി അത് നെയ്ത് എടുക്കും ചൈനയിലെ ജിനാന്‍ സ്വദേശിയായ മി യോറെന്‍ എന്ന 68-കാരന്‍. പുള്ളിപ്പുലിയുടെ ആരോഗ്യവും വേഗതയും സ്വന്തമാക്കുകയാണ് ഉദ്ദേശ്യം.
പുള്ളിപ്പുലിയുടെ മുഖത്തോട് സാദൃശ്യമുള്ള മുഖംമൂടിയും വാലും ധരിക്കുന്ന ഇദ്ദേഹം നാല് കാലില്‍ നടക്കുകയും ഓടുകയും ചെയ്യും. ഈ വസ്ത്രം ധരിച്ച് ഇദ്ദേഹം എല്ലാ ദിവസവും നഗരത്തിലെ പാര്‍ക്കില്‍ കൂടിയും അവിടെയുള്ള പടികളില്‍ കൂടിയും ഇപ്രകാരം നടക്കുകയും ഓടുകയും ചെയ്യും.
പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍ത്രൈറ്റിസ് ബാധിച്ച് മുതുകിലെ പേശികള്‍ക്ക് ബലക്ഷയം നേരിട്ട് തുടങ്ങിയപ്പോഴാണ് വ്യായാമത്തിന്റെ ഭാഗമായി മൃഗങ്ങളെപ്പോലെ നടക്കാനും ഓടാനുമൊക്കെ തുടങ്ങിയത്. ഇപ്രകാരം വളരെ ബുദ്ധിമുട്ടുള്ള ചലനങ്ങളുള്ള വ്യായാമങ്ങള്‍ ചെയ്ത് അദ്ദേഹം തന്റെ പേശീബലം വീണ്ടെടുത്തു. ഏതായാലും മൃഗങ്ങളുടെ ചലനങ്ങളാണല്ലോ അനുകരിക്കുന്നത് അപ്പോള്‍ വേഷം കൂടി അങ്ങനെയാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി ഈ ശീലം അദ്ദേഹത്തിനൊപ്പമുണ്ട്. അതുകൊണ്ട് ആരോഗ്യം തനിക്ക് നന്നായി സംരക്ഷിക്കുവാന്‍ സാധിക്കുമെന്നാണ് മി യോറെന്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























