ഫേസ്ബുക്കില്‍ കേരള പോലീസും ഒടിവച്ചു! 'കുറച്ചു കഞ്ഞി എടുക്കട്ടെ' എന്ന് കമന്റിനു മറുപടി!

'കുറച്ചു കഞ്ഞിയെടുക്കട്ടെ'. മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ വാര്‍ത്തകളില്‍ നിറയാന്‍ ആരംഭിച്ചതു മുതല്‍ കേള്‍ക്കുവാന്‍ തുടങ്ങിയ വാക്കാണിത്. ചിത്രത്തില്‍ മോഹന്‍ലാലിനോട് മഞ്ജു വാര്യര്‍ പറയുന്ന ഈ ഡയലോഗ് ട്രോളന്മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ വളരെ മികച്ച രീതിയിലുള്ള പ്രചാരണവും ലഭിച്ചിരുന്നു.
ചിത്രത്തിലെ ഒരു രംഗത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം വളരെ വൈകാരികമായി തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞതു കേട്ടിരുന്ന ശേഷം മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ ഈ പ്രതികരണം ആ രംഗത്തിന്റെ വൈകാരികത നഷ്ടപ്പെടുത്തിക്കളഞ്ഞുവെന്നും, ആനക്കാര്യത്തിനിടയ്ക്ക് ചേനക്കാര്യം പോലെയായിരുന്നു ആ ഡയോഗ് എന്നുമാണ് പരക്കെ വിമര്‍ശനം.
ഇപ്പോഴിതാ കേരള പോലീസും ഈ ഡയലോഗ് ഏറ്റെടുത്തതാണ് ചിരിപ്പൂരമൊരുക്കുന്നത്. ഓണ്‍ലൈന്‍ പണമിടപാടുകളെ കുറിച്ച് കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ഒരു പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട കമന്റിന് മറുപടി നല്‍കുവാനാണ് സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന ട്രോളന്‍ പോലീസുകാര്‍ ഈ വാക്കും ഉപയോഗിച്ചത്.

'പണി കിട്ടി സാറേ, ഒടിയന്‍ ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയാണ്' എന്നാണ് ഒരാള്‍ ഫേസ്ബുക്ക് പോസ്റ്റിനു നല്‍കിയ കമന്റ്. ഉടനെ വന്നു ട്രോളന്‍ പോലീസിന്റെ കമന്റ് 'കുറച്ചു കഞ്ഞിയെടുക്കട്ടെ'.
https://www.facebook.com/Malayalivartha


























