ചിരിക്കുന്ന ഒരു പല്ലിയുണ്ട് അങ്ങ് ഇന്‍ഡോനേഷ്യയില്‍ !

ചിരി മനുഷ്യരുടെ മാത്രം കുത്തകയാണെന്നാണോ വിചാരിച്ചിരുന്നത്?
അതൊക്കെ മാറ്റാന്‍ സമയമായി എന്ന് തെളിയിക്കുകയാണ് ഇന്തോനേഷ്യയിലെ ബറ്റാം എന്ന സ്ഥലത്തുനിന്നുള്ള ഒരു കുഞ്ഞന്‍ മഞ്ഞപ്പല്ലി.
ഇവിടത്തെ ഒരു ഫോട്ടോഗ്രാഫറുടെ കാമറയിലാണ് ഗെക്കോ ഇനത്തില്‍പ്പെട്ട പല്ലിയുടെ ചിരിക്കുന്ന ചിത്രം പതിഞ്ഞത്.
ചൂട് കാലാവസ്ഥയുള്ള സ്ഥലങ്ങളിലെല്ലാം സാധാരണയായി കണ്ടു വരുന്ന പല്ലികളാണ് ഗെക്കോ.
കണ്‍പോളകളില്ലാത്തതിനാല്‍ ഇവ ഒരിക്കലും കണ്ണടയ്ക്കാറില്ല. ഇരുട്ടിലും കാഴ്ച ശക്തിയുള്ള ഇവയ്ക്ക് പകല്‍ വെളിച്ചത്തില്‍ മനുഷ്യന് കാണാവുന്നതിനേക്കാള്‍ 350 ഇരട്ടി വ്യക്തമായി കാഴ്ചകള്‍ കാണാന്‍ കഴിയും.
എന്തായാലും ചിരിച്ചിരിക്കുന്ന ഈ സുന്ദരന്‍ പല്ലിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha


























