ജയിലില്‍ കഴിയുന്ന പ്രതിയുടെ ആഗ്രഹം നടത്തിക്കൊടുത്ത് ഷാര്‍ജ പൊലീസ് അതിശയിപ്പിച്ചു

ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഒരു പ്രതിയ്ക്ക് തന്റെ മകന്റെ പന്ത്രണ്ടാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന് ആഗ്രഹമായി. വിവരം ഷാര്‍ജ പൊലീസ് അധികൃതരെ അറിയിച്ചു.
അധികൃതര്‍ അയാളെ നിരാശപ്പെടുത്തിയില്ല. അവര്‍ അത് വന്‍ ആഘോഷമാക്കി. പൊലീസിന്റെ കരുണയ്ക്ക് ജയില്‍പുള്ളി നന്ദിയും അറിയിച്ചു. പ്രതിയുടെ മകനെയും കുടുംബത്തെയും ഇയാള്‍ കഴിയുന്ന ജയിലിലേക്ക് ക്ഷണിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്.
ഷാര്‍ജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ കേണല്‍ അഹമ്മദ് സഹീല്‍, വനിതാ ജയില്‍ ഡയറക്ടര്‍ കേണല്‍ മോണ സൊറൂര്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രവും ഷാര്‍ജ പൊലീസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
ജയിലില്‍ കഴിയുന്നവരുടെ സാമൂഹിക പുനഃരധിവാസത്തിന് ഷാര്‍ജ പൊലീസ് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും വ്യക്തമാക്കി. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പ്രതികള്‍ സമൂഹത്തെ കാണുന്ന രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























