ഇനി ചക്ക കൊണ്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം!

ഒരു ചക്ക മുഴുവന്‍ വേണ്ട നമ്മുടെ ലാപ്ടോപ്പോ മൊബൈല്‍ ഫോണോ അതിവേഗം ചാര്‍ജ് ചെയ്തെടുക്കാന്‍...! പച്ചപകല്‍ നേരത്ത് ഭ്രാന്ത് പറയുകയാണെന്ന് തോന്നുന്നുണ്ടാവും അല്ലേ? എന്നാല്‍ കേട്ടോളൂ... ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്കുലര്‍ എന്‍ജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസര്‍ വിന്‍സന്റ് ഗോമസ് നടത്തിയ ഗവേഷണത്തില്‍ ചക്കയുടെ ഈ സാധ്യത വെളിപ്പെട്ടിരിക്കയാണ്.
ചുളയും മടലുമെല്ലാം മാറ്റിയ ശേഷം ബാക്കിവരുന്ന കൂഞ്ഞില് ഉപയോഗിച്ച് പവര്‍ബാങ്ക് ഉണ്ടാക്കാനാവും. ചക്കയ്ക്കുപുറമേ ദുരിയാന്‍ പഴത്തിന്റെ കൂഞ്ഞിലും ഇതിനായി ഉപയോഗിക്കാമെന്നുമുണ്ട് അവകാശവാദം!
സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉണ്ടാക്കാന്‍ ചക്കയുടെ കൂഞ്ഞില് അടക്കമുള്ള മാംസളഭാഗം ഈര്‍പ്പം നീക്കംചെയ്ത് കാര്‍ബണ്‍ എയ്റോജെല്‍ ആക്കി ഇലക്ടോഡുകള്‍ നിര്‍മ്മിച്ചാല്‍ മതിയെന്നാണ് കണ്ടെത്തല്‍. ചക്കക്കൂഞ്ഞിലിനെ ഓട്ടോക്ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ ചെയ്തു കഴിയുമ്പോള്‍ കാര്‍ബണ്‍ എയ്റോജെല്‍ കിട്ടും. ഇത് ഇലക്ട്രോഡുകളാക്കി അതില്‍ വൈദ്യുതി സംഭരിക്കുന്നു.
സാധാരണ ബാറ്ററികളില്‍ സംഭരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഇതില്‍ അതിവേഗം സംഭരിക്കാമെന്ന് ഗവേഷകന് പറയുന്നു. അതിവേഗ ചാര്‍ജ് കൈമാറ്റവും ഈ കപ്പാസിറ്ററുകള്‍ പ്രകടിപ്പിക്കുന്നു. ഇത് മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയവ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും.
ഹരിതമാര്‍ഗങ്ങളിലൂടെ വികസിപ്പിക്കുന്ന ഈ കാര്‍ബണ്‍ എയ്റോജെല്‍ കപ്പാസിറ്റര്‍ പരിസ്ഥിതി സൗഹൃദവുമാണ്. ശേഷി കൂടുതലും നിര്‍മാണച്ചെലവ് കുറവുമെന്നാണ് ഗവേഷകന് അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha