Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യരുടേത് പോലെയുള്ള ചുണ്ടും പല്ലുകളുമുള്ള മലേഷ്യയിലെ ട്രിഗർ മത്സ്യത്തിന്റെ രണ്ട് ചിത്രങ്ങളാണ് സാമൂഹ്യ മാദ്ധ്യങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. മലേഷ്യയിൽ നിന്നുള്ള ഒരു ട്വിറ്റർ ഉപയോക്താവാണു അടുത്തിടെ വിചിത്രരൂപമുള്ള മത്സ്യത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമം വഴി പങ്ക് വെച്ചത് ..അതേസമയം പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രം വ്യാജമെന്ന് വിദഗ്ധർ ..സത്യാവസ്ഥ ഇതാണ്

18 JULY 2020 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പലതരം മത്സ്യങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യ മുഖമുള്ള മത്സ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. അത്തരത്തിലൊരു മത്സ്യത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. മനുഷ്യന്റേതിന് സമാനമായ പല്ലുകളും ചുണ്ടുകളുമാണ് ഈ മത്സ്യത്തിനുള്ളത്.

മലേഷ്യയിൽ നിന്നുള്ള ട്വിറ്റർ ഉപയോക്താവാണ് ചിത്രം ആദ്യം പങ്കുവെച്ചത്. മറ്റ് മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യ മുഖത്തിനോട് ഏറെ സാമ്യമുള്ളതാണ് ഈ മത്സ്യത്തിന്റെ മുഖം.

മനുഷ്യരുടേത് പോലെയുള്ള ചുണ്ടും പല്ലുകളുമുള്ള ഈ മത്സ്യത്തിന്റെ രണ്ട് ചിത്രങ്ങളാണ് സാമൂഹ്യ മാദ്ധ്യങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. മലേഷ്യയിൽ നിന്നുള്ള ഒരു ട്വിറ്റർ ഉപയോക്താവാണു അടുത്തിടെ വിചിത്രരൂപമുള്ള മത്സ്യത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമം വഴി പങ്ക് വെച്ചത് ..പലരീതിയിലുള്ള പ്രതികരണമാണ് ആളുകളിൽ ഇന്ന് ലഭിക്കുന്നത്.

മലേഷ്യയിലെ ട്രിഗര്‍ ഫിഷാണ് ഇതെന്നാണ് ചിലരുടെ അവകാശവാദം. മത്സ്യത്തിന് ആഞ്ചലീന ജോളിയുടെ മുഖച്ഛായ ഉണ്ടെന്നു പറഞ്ഞവർ വരെയുണ്ട് ... ഒരാൾ തന്നെക്കാൾ മനോഹരമായ ചുണ്ടാണ് മത്സ്യത്തിന് എന്നും പറയുകയുണ്ടായി. ഇന്തോ-പസഫിക് മേഖലയിൽ കാണപ്പെടുന്ന ട്രിഗർ ഫിഷ് തെക്ക് കിഴക്കൻ ഏഷ്യൻ ജലാശയങ്ങളിൽ സുലഭമാണ്

മലേഷ്യയില്‍ സര്‍വ്വ സാധാരണമായി കണ്ടുവരുന്ന മത്സ്യമാണിത്. തന്റെ സമീപത്തേക്ക് വരുന്ന ജീവികളെ ആക്രമിക്കുന്നതില്‍ സമര്‍ത്ഥനെന്നാണ് ഈ മത്സ്യം. തന്റെ അടുത്തേക്ക് വരുന്ന മനുഷ്യരെപോലും ഇവ വെറുതെ വിടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂര്‍ച്ചയേറിയ പല്ലുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ ആക്രമണ രീതി.

സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഈ മീനുകളുടെ ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ട്രിഗർ ഫിഷ്’ എന്ന് പേരുള്ള മൽസ്യം അതിന്റെ വിചിത്രമായ രൂപം കാരണമാന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത് ..
ഈ മത്സ്യത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് ആളുകള്‍ ഇപ്പോള്‍.. ബലിസ്റ്റഡ ഫാമിലിയില്‍ പെടുന്ന ട്രിഗർ ഫിഷിൽ മിക്കതിനും വലിയ തലയുള്ള ഓവൽ ആകൃതിയിലുള്ള ശരീരമാണുള്ളത്. ശക്തമായ താടിയെല്ലോടു കൂടിയ വായയും പല്ലുകളും ഉള്ള ഇവ ഷെല്ലുകൾ തകർക്കാൻ പ്രാപ്‍തമാണ്. അക്രമസ്വഭാവത്തിന് പേരുകേട്ടവയാണ് ട്രിഗര്‍ ഫിഷ്. ഇവയ്ക്ക് രണ്ട് നട്ടെല്ലുകൾ ഉള്ളതിനാൽ ഇവയെ ട്രിഗർ ഫിഷ് എന്ന് വിളിക്കുന്നു. കഴിഞ്ഞ വർഷം, ഒരു ചൈനീസ് ഗ്രാമത്തിലെ ജലാശയത്തിൽ കാണപ്പെട്ട മനുഷ്യസമാനമായ മറ്റൊരു മത്സ്യത്തിന്റെ ചിത്രങ്ങളും ഇത് പോലെ വൈറലായിരുന്നു.

എന്നാൽ ഈ ചിത്രം വ്യാജമാണെന്നാണ് വിദഗ്ധർ പറയുന്നത്. ട്രിഗർ ഫിഷ് എന്നു പേരുള്ള ഈ മത്സ്യത്തിന് കരുത്തുള്ള പല്ലുകളാണുള്ളതെങ്കിലും ഇത് ഒരിക്കലും മനുഷ്യന് സമാനമായതല്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശത്രുക്കളെ നേരിടാൻ ഈ പല്ലാണ് ട്രിഗർ ഫിഷിന്റെ ആയുധം

സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡേവിഡ് ബോത്താണ് ട്രിഗർ ഫിഷിനെ കുറിച്ചുള്ള സാങ്കൽപ്പിക കഥകൾക്ക് വിരാമമിട്ടിരിക്കുന്നത്. വലിയ പല്ലുകളാണ് ഈ മത്സ്യത്തിനുള്ളതെങ്കിലും അത് മനുഷ്യന്റെ പല്ലിനോട് സാദൃശ്യമുള്ളതല്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രവും വ്യാജമാണെന്ന് അദ്ദേഹം പറയുന്നു.

ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്ന മനുഷ്യമുഖമുള്ള ട്രിഗർ ഫിഷിൽ ആരോ ഫോട്ടോഷോപ്പ് ചെയ്തതാകാമെന്നാണ് കണ്ടെത്തൽ. ജുലൈ രണ്ടിനാണ് ട്രിഗർ ഫിഷിന്റെ ചിത്രം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി ലൈക്കും റീട്വീറ്റുമാണ് മനുഷ്യമുഖമുള്ള മത്സ്യത്തിന് ലഭിച്ചിരുന്നത്.

വലിയ തലയും ഓവൽ ആകൃതിയിലുള്ള ശരീരവുമുള്ള മത്സ്യമാണ് ട്രിഗർ ഫിഷ്. ബലമുള്ള വലിയ പല്ലുകളാണ് ഇതിന്റെ സവിശേഷത. അക്രമസ്വഭാവത്തിന് പേരുകേട്ട ട്രിഗർ ഫിഷിന്റെ പ്രധാന ആയുധവും ഈ പല്ല് തന്നെ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends