Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ചക്രവാതച്ചുഴിയുടെ സ്വാധീനം.... സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്

സിഗ്നലിങ്ങിനും വിമാനങ്ങളുടെ പറക്കലിനും തടസ്സമാകുന്ന നഗരത്തിലെ ഉയരമുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥർക്ക് നോട്ടീസ്: 647 പേരുടെ ഉടമസ്ഥതയിലുള്ള 1064 തടസ്സങ്ങൾ നീക്കാൻ ശ്രമം...

21 FEBRUARY 2023 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

തിരുവനന്തപുരം വിമാനത്താവളത്തിലെ സിഗ്നലിങ്ങിനും വിമാനങ്ങളുടെ പറക്കലിനും തടസ്സമാകുന്ന നഗരത്തിലെ ഉയരമുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും ഉടമസ്ഥർക്കു സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) നോട്ടിസ്. പ്രാഥമിക സർവ്വേയ്ക്ക് ശേഷമാണ് നോട്ടിസ് നൽകിയത്. വിമാനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയായേക്കാവുന്ന കെട്ടിടങ്ങളുടെ ഉയരം സ്വയം അറിയിക്കാനാണ് ആവശ്യപ്പെട്ടത്. 150 പേർക്ക് ഇതുവരെ നോട്ടിസ് അയച്ചു കഴിഞ്ഞു. രാജ്യത്തു തന്നെ ഏറ്റവും സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാവുന്ന വിമാനത്താവളമാണ് തിരുവനന്തപുരം.

എന്നാൽ, ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്കും ലാൻഡിങ് പെട്ടെന്ന് ഒഴിവാക്കി തിരിച്ചു പറക്കേണ്ടി വരുന്ന വിമാനങ്ങൾക്കും ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും പ്രതിസന്ധിയാകുന്നുണ്ട്. റൺവേയിൽ നിന്ന് 20 കിലോമീറ്റർ ദൂരത്തിലുള്ള തടസ്സങ്ങളാണ് പ്രധാനമായി പരിശോധിക്കുന്നത്. ടേക്ക്ഓഫിനും ലാൻഡിങ്ങിനും തടസ്സം സൃഷ്ടിക്കാവുന്ന 647 പേരുടെ ഉടമസ്ഥതയിലുള്ള 1064 തടസ്സങ്ങളാണ് ഒഴിവാക്കാൻ ലക്ഷ്യമിടുന്നത്.

കെട്ടിടങ്ങളുടെയും അനുബന്ധ നിർമിതികളുടെയും സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, എയ്റോഡ്രോം റഫറഴ്സ് പോയിന്റിൽ നിന്നു കെട്ടിടങ്ങൾക്കുള്ള അകലം, നിർമാണ തീയതി, മറ്റു തടസ്സങ്ങളുണ്ടെങ്കിൽ അവ എന്നിവ 15 ദിവസത്തിനുള്ളിൽ അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. വിവരങ്ങൾ ശേഖരിച്ച ശേഷം പുതിയ കളർ

കോഡഡ് സോണിൽ മാപ്പ് തയാറാക്കി തുടർ നടപടികളിലേക്കു കടക്കും. അതേ സമയം രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ഇപ്പോൾ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോർഡ് വളർച്ചയും വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി. 2023 ജനുവരിയിൽ ആകെ 3,23,792 യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു.

2022 ജനുവരിയിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5,687 ആയിരുന്നെങ്കിൽ 2023 ജനുവരിയിൽ ഇത് 10,445 ആയി ഉയർന്നു. കൂടാതെ 2022 ജനുവരിയിൽ 1,671 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റ് 2023 ജനുവരിയിൽ 2,198 ആയി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ആഴ്ചയിൽ ശരാശരി 131 ആഭ്യന്തര വിമാനങ്ങളും 120 രാജ്യാന്തര വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്.

ദുബായ്, ഷാർജ, അബുദാബി, ദോഹ, മസ്‌കത്ത്, ബഹ്‌റൈൻ, ദമാം, കുവൈത്ത്, സിംഗപ്പൂർ, കൊളംബോ, മാലെ, ഹനിമധൂ തുടങ്ങി 12 രാജ്യാന്തര നഗരങ്ങളിലേക്കും ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, പുണെ, കൊച്ചി, കണ്ണൂർ എന്നിവയുൾപ്പെടെ 10 ആഭ്യന്തര നഗരങ്ങളിലേക്കുമാണ് സർവീസ്.

 

അതോടൊപ്പം തന്നെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ അടച്ചിടും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വിമാനത്താവളത്തിന്റെ റൺവേ അടച്ചിടുക. ഇതിനനുസരിച്ച് വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ ഫലമിങ്ങനെ....  (16 minutes ago)

മദീന സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം...  (24 minutes ago)

നാട്ടുകാരും വെറുത്തുപോയി... ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായതോടെ നിര്‍ണായക വഴിത്തിരിവ്, തൈര് ചോദിച്ച് എസ്പി ഓഫീസ് മെസിലെ ജീവനക്കാർ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് തൈരില്ലെന്ന് നാട  (37 minutes ago)

ത്രിരാഷ്ട്ര പരമ്പര ബഹിഷ്കരിക്കാൻ  (48 minutes ago)

മോഷണശ്രമം തടുക്കുന്നതിനിടെയാണ് തനിക്ക് പൊള്ളലേറ്റതെന്ന് ചികിത്സയിലിരിക്കെ ...  (56 minutes ago)

'ഐ ഹേറ്റ് ഇന്ത്യ' ടൂറിലേക്ക് പോകൂ  (1 hour ago)

പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ .....  (1 hour ago)

റെയ്ഡിൽ സിബിഐ കണ്ടെത്തിയത്  (1 hour ago)

ആ യാത്ര അവസാനയാത്രയായി...  (1 hour ago)

അറസ്റ്റ് സാധുവാണെന്ന്  (1 hour ago)

കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ....  (1 hour ago)

മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി  (2 hours ago)

ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു  (2 hours ago)

നട തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്  (2 hours ago)

തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച്  (2 hours ago)

Malayali Vartha Recommends