Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഒടുവില്‍ ക്യാപിറ്റന്‍ തന്റെ യജമാനന്റെ അരികിലേക്ക് യാത്രയായി!

27 FEBRUARY 2018 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അര്‍ജന്റീനയിലെ കോര്‍ഡോബയിലുള്ള വില്ലാ കാര്‍ലോസ് പാസില്‍ മിഗ്വേല്‍ ഗുസ്മാന്‍ മരിച്ചത് 2006-ലാണ്. കുറച്ച് ദിവസങ്ങള്‍ക്കകം 15 വയസ്സുള്ള അദ്ദേഹത്തിന്റെ അല്‍സേഷ്യന്‍ നായയെ കാണാതായി. ക്യാപിറ്റനെന്നു പേരുള്ള ആ നായയ്ക്കായി ഏറെ തിരച്ചിലുകള്‍ നടത്തിയെങ്കിലും ക്യാപിറ്റനെ കണ്ടെത്താനായില്ല. ക്യാപിറ്റന്‍ എവിടേക്കോ ഓടിപ്പോയതാകാമെന്നാണ് അവര്‍ കരുതിയത്.

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം തന്റെ യജമാനന്റെ കല്ലറയ്ക്കരികില്‍ ക്യാപിറ്റനെ കണ്ടെത്തിയപ്പോഴാണ് വീട്ടുകാര്‍ അമ്പരന്നത്. എങ്ങനെയാണ് ക്യാപിറ്റന്‍ സെമിത്തേരിയിലെത്തിയതെന്ന് ഇന്നും ആര്‍ക്കുമറിയില്ല. മിഗ്വലിന്റെ ഭാര്യയാണ് മസങ്ങള്‍ക്കു ശേഷം കല്ലറയ്ക്കരികില്‍ കാവല്‍ നില്‍ക്കുന്ന ക്യാപിറ്റനെ കണ്ടെത്തിയത്. ഇവര്‍ ക്യാപിറ്റനെ പലതവണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും വീട്ടില്‍ നില്‍ക്കാന്‍ കൂട്ടാക്കാതെ ക്യാപ്റ്റന്‍ സെമിത്തേരിയിലേക്കു തന്നെ മടങ്ങി.

ക്യാപിറ്റന്‍ സെമിത്തേരിയിലെത്തിയതിനെക്കുറിച്ച് അവിടുത്തെ ഡയറക്ടര്‍ ഹെക്ടര്‍ ബക്കേഗ മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെയാണ്. ഒരു ദിവസം എവിടെനിന്നോ അലഞ്ഞു തിരിഞ്ഞെത്തിയ നായ സെമിത്തേരിയില്‍ മുഴുവന്‍ ചുറ്റിത്തിരിഞ്ഞു നടന്നു. മണം പിടിച്ച് ഒടുവില്‍ ഒരു കല്ലറയ്ക്കു സമീപമിരുന്നു. കാര്യമെന്താണെന്ന് അന്ന് മനസ്സിലായില്ലെങ്കിലും നായയെ അവിടെ നിന്നും പുറത്താക്കിയില്ല. ആദ്യ ദിവസങ്ങളില്‍ സെമിത്തേരിക്കു ചുറ്റും നടക്കുമായിരുന്നു. എങ്കിലും വേഗം തന്നെ കല്ലറയ്ക്കരികിലേക്ക് മടങ്ങുമായിരുന്നു. എല്ലാ ദിവസവും കൃത്യം ആറ് മണിയാകുമ്പോള്‍ കല്ലറയ്ക്കു മുകളില്‍ കയറി കിടക്കും. അന്നു മുതല്‍ ക്യാപിറ്റന്റെ സംരക്ഷണ ചുമതല ഹെക്ടര്‍ ഏറ്റെടുത്തു. പിന്നീടാണ് മിഗ്വേലിന്റെ കുടുംബാംഗങ്ങളെത്തി ക്യാപിറ്റനെ തിരിച്ചറിഞ്ഞതും നായ ഇവിടെ തങ്ങുന്നതിന്റെ രഹസ്യം വ്യക്തമാക്കിയതും. ഇക്കാലമത്രയും രാത്രി മുഴുവന്‍ തന്റെ യജമാനനൊപ്പമായിരുന്നു ക്യാപിറ്റന്റെ കിടപ്പ്.

ഏകദേശം 11 വര്‍ഷത്തോളം ഈ സെമിത്തേരിയില്‍ യജമാനന്റെ കല്ലറയ്ക്കരികിലായിരുന്നു ക്യാപിറ്റന്റെ ജീവിതം. ലോകമാധ്യമങ്ങളെല്ലാം ക്യാപിറ്റന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെ എല്ലാവര്‍ക്കും പ്രിയങ്കരനായി ക്യാപിറ്റന്‍ സെമിത്തേരിയില്‍ കഴിയവേയാണ് നാല് വര്‍ഷം മുന്‍പ് മൃഗഡോക്ടറുടെ അടുത്ത് പരിശോധനയ്ക്കു കൊണ്ടുപോയപ്പോള്‍ കിഡ്‌നി തകരാറിലാണെന്നറിയുന്നത്. പിന്നീട് അതിനനുസരിച്ചുള്ള ഭക്ഷണവും മരുന്നുകളുമൊക്കെയാണ് ക്യാപിറ്റനു നല്‍കിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ക്ഷീണിതനായിരുന്നു. പ്രായവും ശാരീരിക തകരാറുകളും കാരണം ഓപ്പറേഷന്‍ നടത്തിയാലും ക്യാപിറ്റന്റെ ജീവന്‍ രക്ഷിക്കാനാവില്ലന്ന് പരിശോധിച്ച ഡോക്ടര്‍ ക്രിസ്റ്റ്യന്‍ സെമ്പിളും വിധിയെഴുതി. ഇതോടെ സ്വാഭാവിക മരണത്തിനായി സെമിത്തേരിയിലേക്കു തന്നെ ക്യാപ്റ്റനെ മടക്കിയയച്ചു. നീണ്ട 11 വര്‍ഷമാണ് തന്റെ ജയമാനന്റെ കല്ലറയ്ക്കരികില്‍ അവന്‍ കാവല്‍ നിന്നത്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സെമിത്തേരിയില്‍ യജമാനന്റെ കല്ലറയ്ക്കരികില്‍ ചിലവഴിച്ച ക്യാപിറ്റന്‍ അവിടെത്തന്നെ കിടന്ന് മരണത്തെയും പുല്‍കി.

കാര്‍ലോസ് പാസിലെ ജനങ്ങള്‍ക്ക് ക്യാപിറ്റന്‍ വെറുമൊരു നായയായിരുന്നില്ല. യജമാനനന്‍ തിരിച്ചു വരുന്നതും കാത്ത് 9 വര്‍ഷത്തോളം ജപ്പാനിലെ റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരുന്ന ഹാച്ചിക്കോയെ പോലെയും അകിതയെപ്പോലെയുമുള്ള വിശ്വസ്തനായ നായയുടെ പ്രതീകമായിരുന്നു അവന്‍. യജമാനന്റെ കല്ലറയ്ക്കരികില്‍ തന്നെയാണ് ക്യാപിറ്റനെയും സംസ്‌ക്കരിച്ചത്. ക്യാപിറ്റന്റെ ഓര്‍മ്മയ്ക്കായി ഒരു സ്മാരകം പണിയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends