Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു; പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ചനെതിരെ തിരിച്ചുവിട്ട് വിഷയം കലുഷിതമാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണം ശക്തം

12 NOVEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു. മറ്റൊരു ഇടവകയിലെ മൃതദേഹം പണം വാങ്ങി പാറ്റൂർ സെമിത്തേരിയിൽ സംസ്‍കരിക്കാന്‍ അനുമതി നൽകിയെന്നാരോപിച്ചായിരുന്നു പള്ളി വികാരിയെ ഒരു സംഘം വിശ്വാസികൾ തടഞ്ഞുവെച്ചത്. വെട്ടുകാട് ഇടവകയിലെ അംഗമായിരുന്ന മിഥുൻ മാർക്കോസ്‌ പത്ത് വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. സ്ഥലപരിമിതി മൂലം മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ കല്ലറയിൽ നിന്നും ഒഴിവാക്കണമെന്ന് മിഥുന്‍റെ കുടുംബാംഗങ്ങളെ വെട്ടുകാട്‍ പള്ളി അധികൃർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾ പാളയം ഇടവകയുടെ പാറ്റൂർ സെമിത്തേരിൽ സംസ്കരിച്ചത്.

പക്ഷെ പാളയം കത്തീഡ്രലിന് കീഴിലുള്ള വിശ്വാസികളറിയാതെ രാത്രി പള്ളിവികാരി നിക്കോളാസും അനുയായികളും ചേർന്ന് മൃതദേഹം സംസ്കരിക്കാൻ അനുമതി നകിയെന്നായിരുന്നു പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചത്. എന്നാൽ ഏറെ വിവാദമായ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഫോട്ടോ ഗ്രാഫർ ജാക്സൺ ബഞ്ചമിമിനും, രാഷ്ട്രീയ പ്രവർത്തകനായ ശ്യാം ആന്റണിയും. പാറ്റൂരിലെ സെമിത്തേരി പാളയം പളളിക്ക്‌ മാത്രമായി അവകാശപ്പെട്ടതല്ലെന്നും, പാറ്റൂരിലെ സെമത്തേരിയിൽ നന്തൻകോട്‌ പട്ടം പേട്ട പാറ്റൂർ പാളയം തുടങ്ങി സെമിത്തേരി ഇല്ലാത്ത ഒത്തിരി ഇടവകാരെ അടക്കുന്നിടമാണെന്നും യുവാക്കൾ ചൂണ്ടിക്കാട്ടുന്നു. അനന്തപുരിയുടെ പുറത്ത്‌ നിന്നും നഗരത്തിൽ വന്നു താമസ്സമാക്കിയവർക്കും വേണമെങ്കിൽ കാശടച്ച്‌ ഇവിടത്തെ സെമിത്തേരിയിൽ ഭൗതീകശരീരം അടക്കം ചെയ്യാവുന്നതുമാണെന്ന വ്യവസ്ഥ നിലനിൽക്കെയാണ് വെട്ടുകാടിലെ ചില ചൊറിയന്മാർ തന്നെ പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ഛനെതിരെ തിരിച്ചുവിടുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

എന്റെ അപ്പന്റെ അല്ലെങ്കിൽ സഹോദരന്റെ കുഴിമാടം എനിക്കൊരോർമ്മയായി എന്നും പളളിസിമിത്തേരിയിൽ ഉണ്ടാവുന്നതും, അതവിടെ നിലനിർത്താൻ കഴിഞ്ഞില്ലായെങ്കിൽ, മറ്റൊരു സ്ഥലത്ത്‌ എന്റെ കാലശേഷംവരെയെങ്കിലും നിലനിർത്താൻ ശ്രമിക്കുന്നതും, എനിക്ക്‌ അവരുടെമേലുളള സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും ഭാഗമാണ്, കടമയാണ്.

പാറ്റൂരിലെ സെമിത്തേരി പാളയം പളളിക്ക്‌ മാത്രമായി അവകാശപ്പെട്ടതല്ല, പിന്നെ എന്താണ് പാളയം ഇടവകകാർക്ക്‌ മാത്രമായി ഒരു പ്രശ്നം, പാറ്റൂരിലെ സെമത്തേരിയിൽ നന്തൻകോട്‌ പട്ടം പേട്ട പാറ്റൂർ പാളയം തുടങ്ങി സെമിത്തേരി ഇല്ലാത്ത ഒത്തിരി ഇടവകാരെ അടക്കുന്നിടമാണു, അത്‌ പാളയം പളളിക്ക്‌ മാത്രം അവകാശപ്പെട്ടതല്ല, അനന്തപുരിയുടെ പുറത്ത്‌ നിന്നും നഗരത്തിൽ വന്നു താമസ്സമാക്കിയവർക്കും വേണമെങ്കിൽ കാശടച്ച്‌ ഇവിടത്തെ സെമിത്തേരിയിൽ ഭൗതീകശരീരം അടക്കം ചെയ്യാവുന്നതുമാണു, അങ്ങനെ അടക്കംചെയ്ത ഒത്തിരി ഭൗതീകശരീരത്തിന്റെ കല്ലറകൾ അവിടെ അനവധിയുണ്ട്‌, സെമിത്തേരി വിൽക്കാനായി ഇനിയും അവിടെ കിടപ്പുണ്ട്‌ കാശടച്ചു ആർക്കുവേണമെങ്കിലും സ്വന്തമാക്കാവുന്നതാണു എന്ന വ്യവസ്ഥിതി നിലനിൽക്കുമ്പോ ആർക്കാണു ഇവിടെ പ്രശ്നം?? എന്തിനാണു പ്രശ്നം?? വെട്ടുകാടുളളവർക്ക്‌ എന്തിന്റെകേടാണു?? പാളയത്തുളളവരെ അനാവശ്യമായി അച്ഛനെതിരെ തിരിച്ചുവിടുന്നത്‌ വെട്ടുകാടിലുളള ചില ചൊറിയന്മാരാണു, ഒന്ന് മനസ്സിലാക്കുക വെട്ടുകാടിന്റെ സമഗ്രവികസ്സനത്തിനും പളളിക്കും പള്ളികൂടത്തിനുംകൂടി വേണ്ടീട്ട്‌ ഒത്തിരി വാങ്ങിയിട്ടുളള കുടുംബത്തിനു നേരേയാണു അന്യായമായി ഇന്ന് നിങ്ങൾ നിലകൊളളുന്നത്‌,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് സ്വദേശിയായ യുവാവിനും കർണാടക സ്വദേശിയ്ക്കും ദാരുണാന്ത്യം  (13 minutes ago)

ഷാങ്ഹായിൽ എട്ടു വർഷത്തിന് ശേഷമുള്ള അപൂർവ മഞ്ഞുവീഴ്ച....    (30 minutes ago)

മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു  (43 minutes ago)

സങ്കടക്കാഴ്ചയായി... പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (58 minutes ago)

അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യു  (1 hour ago)

മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....  (1 hour ago)

ബൈക്കില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം  (8 hours ago)

റബര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം: 75 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്  (9 hours ago)

ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയില്‍; ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍: മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്  (9 hours ago)

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി  (9 hours ago)

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തും: വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് നല്‍കും  (10 hours ago)

തെരുവുനായ വിഷയത്തില്‍ മേനക ഗാന്ധിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി  (10 hours ago)

തെറ്റായ അവകാശവാദങ്ങള്‍ കുത്തിനിറച്ച നയ പ്രഖ്യാപനം:നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പരാജയം തെളിഞ്ഞുവെന്ന് വി ഡി സതീശന്‍  (10 hours ago)

ബൈക്ക് സ്‌കൂള്‍ ബസില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends