Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ കെ എസ്സ് ആര്‍ ടി സി-യോടുള്ള കലിപ്പ് എഴുതി പ്രദര്‍ശിപ്പിക്കുന്ന ഒരു കാര്‍! അതിനു പിന്നിലൊരു കണ്ണീര്‍ക്കഥയുണ്ട്!

09 DECEMBER 2019 04:45 PM IST
മലയാളി വാര്‍ത്ത

കരുനാഗപ്പള്ളി സ്വദേശി ബിജില്‍ എന്ന യുവാവിന്റെ കാര്‍, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് തന്റെ വണ്ടിയെ മറികടന്നുപോകുവാനുള്ള അവസരം നല്‍കാറില്ല. അത് പെട്ടെന്ന് മനസ്സിലാകുന്ന വിധത്തില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റിനരികിലായി എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ബിജില്‍ എന്ന യുവാവിന് ഇടയാക്കിയത് നവംബര്‍ 11-ന് പാഞ്ഞെത്തിയ ഒരു കെഎസ്ആര്‍ടിസി ബസ് ആണ്.

ബിജിലിന്റെ പിതാവിന്റെ അനുജന്‍ നജീബും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം നങ്ങ്യാര്‍ക്കുളങ്ങരയില്‍ എത്തിയിരുന്നു. അപ്പോഴാണ് അതിവേഗം പാഞ്ഞെത്തിയ ഒരു കെഎസ്ആര്‍ടിസി ബസ് ഈ കാറിലേക്ക് ഇടിക്കുന്നത്. മറ്റൊരു വണ്ടിയെ മറികടന്നാണ് ബസ് കാറില്‍ ഇടിച്ച് കയറിയത്. അപകടത്തില്‍ ബിജിലിന്റെ കൊച്ചച്ചന്റെ മകള്‍ ഫാത്തിമ (20) മരിച്ചു. ഫാത്തിമയുടെ സഹോദരന്‍ അലിയുടെ വലത് കൈ നഷ്ടമാകുകയും ചെയ്തു. അലിയാണ് വാഹനം ഓടിച്ചിരുന്നത്. കാറിലിടച്ച ബസ് 300 മീറ്റര്‍ മാറിയാണ് നിര്‍ത്തിയത്. അപകടം നടന്നതിന് ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരായ ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസി എന്റെ പെങ്ങളെ കൊന്നു. കഴുത മോങ്ങുന്നത് പോലെ ഹോണടിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ മറികടക്കാന്‍ കഴിയില്ല. നമ്പര്‍ പ്ലേറ്റിന്റെ താഴെ ഇപ്പോള്‍ ഇങ്ങനെ എഴുതി വച്ചാണ് ബിജിലിന്റെ കാര്‍ ഓടുന്നത്.

പിന്നീട് ബിജിലിന്റെ വാഹനത്തിന് നേരെ ദിശ തെറ്റി പാഞ്ഞ് വന്ന കെഎസ്ആര്‍ടിസിയുടെ വീഡിയോയും ബിജില്‍ പങ്ക്വെച്ചിട്ടുണ്ട്. പെങ്ങള്‍ക്ക് നീതി ലഭിക്കുന്നത് വരെ കെഎസ്ആര്‍ടിസിക്കെതിരെ പ്രതിഷേധം തുടരുമെന്ന് ബിജില്‍ പറയുന്നു. കെഎസ്ആര്‍ടിസി-യുടെ ഡ്രൈവിങ് നിയന്ത്രിക്കേണ്ടവര്‍ നടപടിയെടുക്കുകയും ചെയ്യണം എന്നും അദ്ദേഹം പറയുന്നു.

ജെസ്റ്റിസ് ഫോര്‍ ഫാത്തിമ നജീബ് മണ്ണേല്‍ എന്ന ഹാഷ് ടാഗിലാണ് ബിജിലിന്റെ പോസ്റ്റ്:
ഇതെന്റെ പ്രതിഷേധമാണ്! KSRTC ബസ്സോടിക്കുന്ന കാലന്മാരുടെ ഇന്നും തുടരുന്ന നരനായാട്ട് അവസാനിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത എല്ലാ ഏമാന്മാരോടും. KSRTC ഡ്രൈവറന്മാരെ നിയന്ത്രിക്കാന്‍ കഴിയാത്ത, KSRTC സ്സങ്കയോട്, KSRTCയിലെ ഓരോ അധികാരികളോടും, യൂണിയന്‍ നേതാക്കന്മാരോടും, ഗവണ്മെന്റിനോട്, ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്ററോട്, എല്ലാ വകുപ്പ് തല മേലാളന്മാരോടും,എത്ര അനുഭവം ഉണ്ടായാലും പ്രതികരിക്കാത്ത കഴുതകളായ ജനങ്ങളോട്...എന്റെ പെങ്ങള്‍ക്ക് വേണ്ടി എന്നാല്‍ കഴിയുന്നതൊക്കെയും ഞാന്‍ ചെയ്യും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം എൽ എയ്ക്ക് വേണ്ടി സ്ത്രീകൾ ഇറങ്ങും;രാഹുൽ ചാറ്റ് പുറത്ത് വിട്ടാൽ അതിജീവിതമാർ താങ്ങില്ല...! വിമർശനവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (5 minutes ago)

മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; 16കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്  (9 minutes ago)

ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്  (10 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കും; നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (13 minutes ago)

കൈത്തുന്നലിന്റെ മാസ്മരികതയുമായി മഹാലക്ഷ്മി ബാലമുരുകന്‍ സ്റ്റുഡന്റ്സ് ബിനാലെയില്‍  (22 minutes ago)

മോട്ടോറോള റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ചു...  (28 minutes ago)

കേരളത്തിന് മൂന്ന് അമൃത് ഭാരത് ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ അനുവദിച്ചു  (32 minutes ago)

ക്ഷാമബത്ത നൽകുന്നതിൽ സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു എന്ന വാർത്തകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നത്; ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി ക  (42 minutes ago)

പിതാവും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി  (42 minutes ago)

കമ്മീഷണറെ ചൊല്ലി മുഖ്യമന്ത്രി - മന്ത്രി പോര്! അജിത് കുമാർ ലൈംലൈറ്റിൽ നാണംകെട്ടെന്ന് മന്ത്രി  (49 minutes ago)

മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാ  (57 minutes ago)

കേരളത്തിലെ ആരോഗ്യരംഗത്തെ പ്രകീര്‍ത്തിച്ച് സ്‌പെയിന്‍ വനിത  (58 minutes ago)

പാതിരാത്രി ഗ്രില്ല് തകര്‍ത്ത് അലമാരയില്‍ ഭദ്രമായി സൂക്ഷിച്ച സ്വര്‍ണം കവര്‍ന്നു, കട്ടെടുത്ത സ്വര്‍ണത്തിന് വിലയില്ലായെന്നത് കള്ളന്‍ അറിഞ്ഞില്ല  (1 hour ago)

സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനിയെ വളര്‍ത്തുനായ കടിച്ച് പരിക്കേല്‍പ്പിച്ചു  (1 hour ago)

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടശേഷം സമീപത്തുകിടന്നുറങ്ങിയ യുവാവിനെ പൊലീസ് പൊക്കി  (1 hour ago)

Malayali Vartha Recommends