Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കേരളാ പോലീസിനെ വിശ്വാസിക്കാന്‍ കൊള്ളില്ല; സുരക്ഷ വേണ്ടന്ന് കെ.സുരേന്ദ്രന്‍; പോലീസിന് വേറെ ഉദ്ദേശമുണ്ടാകാം; സുരക്ഷ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിക്കുമ്പോള്‍; സുരക്ഷ, സുരേന്ദ്രന്റെ നീക്കങ്ങള്‍ അറിയാന്‍

26 SEPTEMBER 2020 12:39 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സുരക്ഷാ ഭീക്ഷണിയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വേണ്ടി എസ്.പി സുകേശന്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലജിന്‍സ് എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. സുരക്ഷയ്ക്കായി പോലീസിനെ ഇന്ന് മുതല്‍ തന്നെ നിയമിക്കുമെന്നാണ് വടകര റൂറല്‍ എസ്പി ശ്രീനിവാസന്‍ അറിയിച്ചത്. എന്നാല്‍ കേരളാ പോലീസിന്റെ സുരക്ഷ വേണ്ടെന്ന നിലപാടിലാണ് കെ. സുരേന്ദ്രനുള്ളത്.

അതേസമയം ഇത് സംബന്ധിച്ച് തന്നോട് ഔദ്യോഗികമായി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്നലെ എ.ആര്‍ ക്യാമ്പില്‍ നിന്നും ഏതോ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിളിച്ച് താങ്കള്‍ എവിടെയാണ് താമസിക്കുന്നതെന്നും രണ്ട് പേരെ അവിടേക്ക് അയക്കാനാണെന്നും പറഞ്ഞ അറിവ് മാത്രമേ ഉള്ളൂവെന്നുമായിരുന്നു സുരേന്ദ്രന്റെ ആദ്യ പ്രതികരണം. 'ഞാന്‍ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. കേരള സര്‍ക്കാരില്‍ നിന്ന് അത്തരത്തില്‍ ഒരു സുരക്ഷ ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. പോലീസ് എനിക്ക് സുരക്ഷ തരാന്‍ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആര്‍ക്കാണ് അറിയുന്നത്. കേരള പൊലീസ് എനിക്കെതിരെ നടത്തിയിട്ടുള്ള നീക്കങ്ങള്‍ ഇതിന് മുന്‍പ് നാം കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് കേരള പോലീസിന്റെ സുരക്ഷയില്‍ എനിക്ക് വലിയ വിശ്വാസമൊന്നുമില്ല. ഈ നാട്ടിലെ ജനങ്ങളിലാണ് എനിക്ക് വിശ്വാസം. ഇവരുടെ രണ്ട് പൊലീസുകാരെ വെച്ചതുകൊണ്ട് എന്ത് സുരക്ഷയാണ് ലഭിക്കാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ല. കേരള പോലീസിന്റെ സുരക്ഷ തല്‍ക്കാലം ആവശ്യമില്ലെന്നും ഇതില്‍ കൂടുതല്‍ സുരക്ഷ തനിക്ക് ജനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുമെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

അതെ സമയം നിലവിലെ സാഹചര്യത്തില്‍ സുരക്ഷ അനിവാര്യമാണെന്നാണ് ഇന്റലിജന്‌സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ മാസം 22 നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ സുരക്ഷ നല്‍കിയ ശേഷം ഇന്റലിജന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അറിയിക്കണമന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സര്‍ക്കാരിനെതിരേ നിരന്തരം ആരോപണങ്ങളുമായി ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്ന കെ.സുരേന്ദ്രന്‍ സമരങ്ങളിലെല്ലാം മുന്‍ നിരയിലുണ്ടായിരുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അടക്കം കേരളത്തില്‍ വലിയ രീതിയില്‍ എത്തിയത് ബി.ജെ.പിയുടെ ഇടപെടലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ന്നാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സുരക്ഷയുടെ മറവില്‍ പോലീസിനെ ഉപയോഗിച്ച് രഹസ്യം ചോര്‍ത്താന്‍ ശ്രമിക്കുമെന്ന ഭയമാണ് ബി.ജെ.പി സുരക്ഷ നിഷേധിക്കാന്‍ കാരണം. നേരത്തെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം വരുന്നതിന് മുമ്പ് വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് തന്റെ ഫോണും വാഹനവും പോലീസ് നിരീക്ഷണത്തിലാക്കിയതിനെ തുടര്‍ന്ന് തന്റെ പരാതിയില്‍ സി.ബി.ഐ നടപടി സ്വീകരിച്ചുവെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണെന്ന് അനില്‍ അക്കര എം.എല്‍.എ ആരോപിച്ചിരുന്നു. പോലീസിന്റെ ഈ നിരീക്ഷണവും കെ. സുരേന്ദ്രന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷയും കൂട്ടിവായ്ക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (24 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

Malayali Vartha Recommends