Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....

ദിവസങ്ങൾക്ക് മുൻപാണ് കണ്ണൂർ എംജിഎം കോളജ് ഓഫ് ഫാർമസിയിൽ ഡി.ഫാം വിദ്യാർഥിനിയായി ജോസി ചേർന്നത്... 25 വർഷമായി നാട്ടുകാരുടെ പ്രിയപ്പെട്ട ജോയിക്കുട്ടി എന്ന അച്ചായൻ ഇനി ഉണ്ടാവില്ലെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാർ... മകളുമായി അച്ചായൻ ഒരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് യാത്ര പറഞ്ഞപ്പോൾ കണ്ണീരടക്കാനായില്ല കണ്ടു നിന്നവർക്ക്! അമിതവേഗത്തിൽ വന്ന മിനി ടാങ്കർ ഒരു കുടുംബത്തിന്റെ സന്തോഷം തല്ലികെടുത്തിയപ്പോൾ ശാന്തമ്മയെയും ജോസനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉറ്റവർ...

17 APRIL 2021 09:13 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അമിതവേഗത്തിൽ വന്ന മിനി ടാങ്കർ ബൈക്കിലിടിച്ച് നൂറനാട് ഇടപ്പോൺ പാറ്റൂർ ഇഞ്ചക്കലോ‍ടിൽ ഇ.കെ.തോമസ് എന്ന ജോയിക്കുട്ടിയും (57), മകൾ ‍ഡി. ഫാം വിദ്യാർഥിനി ജോസി തോമസും (21) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ പാറ ഇടപ്പോൺ റോഡിൽ പടനിലം ആൽമാവ് മുക്കിലായിരുന്നു അപകടം.

ജോയിക്കുട്ടിയും മകൾ ജോസിയും പടനിലത്തേക്ക് വരുമ്പോൾ ഇടപ്പോൺ ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന മിനി ടാങ്കറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന മൈൽക്കുറ്റിയിൽ തലയിടിച്ചാണ് ജോയിക്കുട്ടി മരിച്ചത്. ഇതേ സ്ഥലത്തുതന്നെ നിലനിന്നിരുന്ന പഴയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭിത്തിയിൽ തലയിടിച്ചാണ് ജോസി മരിച്ചത്.

നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു ജോയിക്കുട്ടി. ഒരു പെട്ടി ഓട്ടോയിൽ നിന്നും തുടങ്ങിയ ജീവിതം. പിന്നീട് അത് ഓട്ടോറിക്ഷയിൽ എത്തി. അതിൽ നിന്നും ചെറിയ രീതിയിൽ സ്റ്റേഷനറി കട തുടങ്ങിയത് . പിന്നീട് ബേക്കറി, പലചരക്ക് സാധനങ്ങൾ അങ്ങനെ എല്ലാം കടയിൽ ലഭിച്ചുതുടങ്ങിയപ്പോൾ പാറ്റൂർ നിവാസികൾക്ക് ജോയിയുടെ കട ‘അച്ചായന്റെ കട’യായി മാറി.

25 വർഷമായി പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്ന ജോയിക്കുട്ടി മകളുമായി ഒരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് യാത്ര പറഞ്ഞത് നാട്ടുകാർക്ക് ഞെട്ടലായിരുന്നു. ഭാര്യ ശാന്തമ്മയുമായി രാവിലെ കടയിൽ എത്തിയാൽ രാത്രി ഒൻപതു മണിക്കാണ് മടങ്ങിപ്പോകുന്നത്. കൂട്ടായ്മ എന്ന അർഥമുള്ള ഫെലോഷിപ് എന്നാണ് കടയുടെ പേര്.

ബിഎസ്‌സി ഫിസിക്സ് ബിരുദം പൂർത്തിയാക്കിയ ജോസി കണ്ണൂർ എംജിഎം കോളജ് ഓഫ് ഫാർമസിയിൽ ഡി.ഫാം വിദ്യാർഥിനിയായി ചേർന്നത് കഴിഞ്ഞദിവസമാണ്. കോളജിലെ ആവശ്യത്തിനായി വരുമാന സർട്ടിഫിക്കറ്റിന് വേണ്ടി പടനിലത്തുള്ള നൂറനാട് വില്ലേജ് ഓഫിസിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഇരുവരുടെയും മൃതദേഹങ്ങൾ അടൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ഡ്രൈവർ പന്തളം കുളനട പ്രവീൺ ഭവനത്തിൽ പ്രവീണിനെ (39) നൂറനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരത് വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി  (8 minutes ago)

ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മു  (17 minutes ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (19 minutes ago)

ഓപ്പറേഷന്‍ ഡി -ഹണ്ട്: 72ഓളം പേർ അറസ്റ്റിൽ; എം.ഡി.എം.എയും മയക്കുമരുന്നുകളും പിടിച്ചെടുത്തു; 1496 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (22 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ആറുമാസമായി ബിജെപി നല്ല മുന്നൊരുക്കങ്ങളാണ് നടത്തിയത്; കേരളത്തിലെ എല്ലാ വാർഡുകളിലും ഇലക്ഷൻ മാനേജ്മെൻ്റ് കമ്മിറ്റികളുണ്ടാക്കിയിട്ടുണ്ട്; ബിജെപി ജയിക്കാതിരിക്കാനാണ് യുഡിഎഫ്  (25 minutes ago)

കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചു  (26 minutes ago)

ഒരു കുടുംബത്തിനുള്ളിലെ സംഘർഷങ്ങൾ അവതരിപ്പിച്ച് 'മോഹിനിയാട്ടം; കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു  (39 minutes ago)

ആറ്റുകാലിൽ കുത്തിതിരിപ്പ് ശ്രീലേഖയെ ഇറക്കിയ BJP, ചാട്ടവാറെടുത്ത് മണക്കാട് സുരേഷും സന്ദീപ് വാര്യരും രം​ഗത്ത്  (44 minutes ago)

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി  (2 hours ago)

ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി...  (3 hours ago)

എസ്‌ഐആര്‍ നടപടികള്‍ കേരളത്തിലും പുരോഗമിക്കു  (3 hours ago)

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (4 hours ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (4 hours ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (4 hours ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (4 hours ago)

Malayali Vartha Recommends