സുഹൃത്തുക്കളുടെ അസ്വാഭാവികമായ മൂന്നു മരണങ്ങൾ മണിക്കൂറുകൾക്കുള്ളിൽ! നുരയും പതയും വന്ന നിലയില്‍ ആദ്യത്തെയാളുടെ മരണം അതേ ദിവസം തന്നെ രണ്ടാമത്തെയാളെ കണ്ടെത്തിയത് കട്ടിലില്‍ കുഴഞ്ഞു കിടക്കുന്ന നിലയിൽ! തളര്‍ച്ച തോന്നിയതിനെ തുടര്‍ന്ന് അടുത്ത ആളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചു; മൂന്നാമത്തെയാൾ മരിക്കുന്നതിന് മുൻപ് നടത്തിയ ആ നിർണായക വെളിപ്പെടുത്തൽ... കോഴിക്കോട് സൂഹൃത്തുക്കളായ മൂന്ന് പേര് മരിച്ചതിന്റെ കാരണം കണ്ടെത്തി പോലീസ്!
സുഹൃത്തുക്കളായ മൂന്ന് പേര് രണ്ടാഴ്ച മുന്‍പ് അടുത്തടുത്ത് മരിച്ചത് സാനിറ്റൈസര്‍ കുടിച്ചെന്ന് പൊലീസ്. നല്ലളം പൊലീസ് സ്റ്റേഷന് പരിധിയിലാണ് മൂന്ന് പേര് മരിച്ചത്.
അസ്വഭാവിക മരണത്തിന് ബന്ധുക്കള്‍ ആദ്യം പരാതി നല്കി നല്‍കിയെങ്കിലും പൊലീസ് അന്വേഷണം നടത്തിയിരുന്നില്ല.
വീണ്ടും പരാതി ലഭിച്ചതോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാനിറ്റൈസര്‍ കുടിച്ചാണ് മരണം എന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും സ്പെഷ്യല്‍ ബ്രാഞ്ചിനും റിപ്പോര്‍ട്ട് നല്കി.
നുരയും പതയും വന്ന നിലയില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ മരിച്ചു. അതേ ദിവസം തന്നെ രണ്ടാമത്തെയാളെ കട്ടിലില്‍ കുഴഞ്ഞു കിടക്കുന്നത് കണ്ട് ആശുപത്രിയില്‍ എത്തിച്ചു.
പക്ഷേ ജീവന് രക്ഷിക്കാനായില്ല. അന്ന് വൈകുന്നേരം മൂന്ന് മണിയോടെ തളര്‍ച്ച തോന്നിയതിനെ തുടര്‍ന്ന് മൂന്നാമത്തെ ആളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാനിറ്റൈസര്‍ കുടിച്ചതായി ഇയാള്‍ മരിക്കുന്നതിന് മുന്‍പ് പറഞ്ഞിരുന്നു. രണ്ടാമത്തെ ആളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും ഹൃദയാഘാതമാണ് മരണ കാരണം എന്നായിരുന്നു റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha