Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.പി.എല്‍. ഇല്ലാത്ത വര്‍ഷം എന്നത് തങ്ങള്‍ ചിന്തിച്ചിട്ടേ യില്ലെന്നു ഗാംഗുലി, 35 മുതല്‍ 40 ദിവസങ്ങള്‍ വരെ ലഭിച്ചാല്‍ ടൂര്‍ണമെന്റ് നടത്തും

09 JULY 2020 07:53 AM IST
മലയാളി വാര്‍ത്ത

മാര്‍ച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എല്‍. സീസണ്‍ കോവിഡ് -19 വൈറസ് വ്യാപനത്തെത്തുടര്‍ന്ന് അനിശ്ചിതമായി തുടരുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ വേദി മാറ്റില്ലെന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി.

ഐ.പി.എല്‍. ഇല്ലാത്ത വര്‍ഷം എന്നതു തങ്ങള്‍ ചിന്തിച്ചിട്ടേയില്ലെന്നു ഗാംഗുലി പറഞ്ഞു. 35 മുതല്‍ 40 ദിവസങ്ങള്‍ വരെ ലഭിച്ചാല്‍ ടൂര്‍ണമെന്റ് നടത്താനാകും. വേദികളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരും- ഗാംഗുലി തുടര്‍ന്നു. ഒക്ടോബര്‍ -നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ട്വന്റി20 ലോകകപ്പിനെ അനുസരിച്ചായിരിക്കും ഐ.പി.എല്ലിന്റെ നടത്തിപ്പെന്ന് ഇന്ത്യന്‍ ടീം മുന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി പറഞ്ഞു.

വിദേശത്തു മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതു ചെലവ് കൂട്ടുമെന്നു ബി.സി.സി.ഐ. പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ബോര്‍ഡിനു മാത്രമല്ല ഫ്രാഞ്ചൈസികള്‍ക്കും താങ്ങാനാകാത്ത ചെലവായിരിക്കും വരിക. മുഴുവന്‍ താരങ്ങളെയും കൊണ്ടു പോകാതിരിക്കാന്‍ ഫ്രാഞ്ചൈസികള്‍ നിര്‍ബന്ധിതരാകും. ഐ.പി.എല്‍. രാജ്യത്തു തന്നെ നടത്തുന്നതിനാണു പ്രഥമ പരിഗണന. ശ്രീലങ്ക, യു.എ.ഇ. എന്നിവരെ കൂടാതെ ന്യൂസിലന്‍ഡും ഐ.പി.എല്ലിനു വേദിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും ഗാംഗുലി പറഞ്ഞു.

കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തണമെന്നു നിര്‍ബന്ധം പിടിക്കാനാകില്ലെന്നത് മറ്റൊരു പ്രശ്നമാണ്-ഗാംഗുലി ചൂണ്ടിക്കാട്ടി. ട്വന്റി20 ലോകകപ്പിന്റെ നടത്തിപ്പില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കുന്നതു വരെ കാത്തിരിക്കുകയാണെന്നും ഗാംഗുലി പറഞ്ഞു.

മത്സരങ്ങള്‍ അഹമ്മദാബാദ് പോലുള്ള ഒറ്റ സ്റ്റേഡിയത്തില്‍ നടത്തുന്നതിനും ആലോചനയുണ്ട്. ഐ.പി.എല്ലിന്റെ 12 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു തവണ മാത്രമാണു ടൂര്‍ണമെന്റ് പുറത്തു വച്ചു നടത്തിയത്. 2009-ലെ ഐ.പി.എല്‍. സീസണ്‍ ദക്ഷിണാഫ്രിക്കയിലാണു നടത്തിയത്. രാജ്യത്തു പൊതു തെരഞ്ഞെടുപ്പിന്റെ സമയമായതിനാലാണ് ഐ.പി.എല്ലിന്റെ വേദി മാറ്റിയത്. 2009-ല്‍ തയാറെടുപ്പുകളോടെയാണ് വേദി മാറിയത്. ഇപ്പോഴത്തെ സ്ഥിതി അതല്ല- ഗാംഗുലി തുടര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (12 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (12 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (13 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (13 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (13 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (13 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (14 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (14 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (14 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (14 hours ago)

Malayali Vartha Recommends