ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ്മ; ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടി20 ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ന്യൂസിലന്‍ഡിനെതിരായ വരാനിരിക്കുന്ന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടി20 ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ്മയെ നിയമിച്ചു.
പരമ്ബരയില്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കി. ഹാര്‍ദിക് പാണ്ഡ്യയെ പരമ്ബരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ എല്‍ രാഹുലാണ് വൈസ് കാപ്റ്റന്‍.അണ്‍ക്യാപ്ഡ് പേസര്‍മാരായ ഹര്‍ഷല്‍ പട്ടേലും വെങ്കിടേഷ് അയ്യരും ടീമില്‍ ഉള്‍പ്പെട്ടു. സീനിയര്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പേസര്‍ മുഹമ്മദ് സിറാജും ടീമില്‍ തിരിച്ചെത്തി.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരയ്ക്കുള്ള 16 അംഗ ടീമിനെ ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തു. നവംബര്‍ 17 മുതല്‍ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്.യുവതാരങ്ങളായ ഋതുരാജ് ഗെയ്‌ക്‌വാദ്,അക്‌സര്‍ പട്ടേല്‍, അവേശ് ഖാന്‍, ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നിവരും ടീമിലുണ്ട്. സീനിയര്‍ താരം ആര്‍ അശ്വിന്‍ ടി 20 ടീമിലുള്‍പ്പെട്ടു.കോഹ്ലിക്കും ഹര്‍ദിക്കിനും പുറമെ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമില്‍ നിന്ന് ഒഴിവായി.
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ , അവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മൊഹമ്മദ് സിറാജ്.
https://www.facebook.com/Malayalivartha

























